റിയാദ്- കാൽ നൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പുഴക്കാട്ടിരി പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ഭാരവാഹി സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നൽകി.
ചടങ്ങിൽ മങ്കട മണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദ്ദീൻ മഞ്ഞളാംകുഴി സംഘടനയുടെ സ്നേഹോപഹാരം കൈമാറി.
കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, കെഎംസിസി ഭാരവാഹികളായ ഉസ്മാൻ പി.വി., അലിക്കുട്ടി കടുങ്ങപുരം, ഷമീർ മാനു, ഗഫൂർ കരുവാടി, അസ്ലം പാതിരമണ്ണ, ദിൽഷാദ് മഞ്ഞളാംകുഴി, ഷംസു അല്ലൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ദീർഘകാലത്തെ പ്രവാസജീവിതത്തിനിടയിൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായിരുന്ന സലാം കക്കാട്ടിലിന്റെ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിക്കുകയും നാട്ടിലെ പുതിയ ജീവിതത്തിന് ആശംസകൾ നേരുകയും ചെയ്തു.



