റിയാദ്- റിയാദില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദ് ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു.
തകര്‍ത്ത മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദക്ഷിണ സൗദിയില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമവും ഇന്ന് രാവിലെ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു. ദക്ഷിണ സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ തടഞ്ഞ് തകര്‍ക്കുകയായിരുന്നു. ദ
ക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തില്‍ അപകട സാധ്യതയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകട സാധ്യത നീങ്ങിയതായി സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു.



