Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 19
    Breaking:
    • റിയാദിൽ ഹൂത്തി മിസൈൽ ആക്രമണം: 80 നിലകളുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ടവറിന് കേടുപാടുകൾ
    • വിട്ടുമാറാത്ത മൂത്രചോർച്ചയ്ക്ക് പരിഹാരമുണ്ട്; ‘പെൽവിക് പേസ്മേക്കറിലൂടെ’ ജീവിതം തിരിച്ചുപിടിക്കാം
    • എം ടി സി ബദർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കപ്പ് : ലോഗോ പ്രകാശനം ചെയ്തു
    • ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം ഉടൻ ക്രിസ്തുമതത്തെ മറികടക്കുമെന്ന് പ്രവചനം
    • അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടതിന് പിന്നാലെ ശിക്ഷാവിധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിൽ ഹൂത്തി മിസൈൽ ആക്രമണം: 80 നിലകളുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ടവറിന് കേടുപാടുകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/11/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– സൗദി അറേബ്യയുടെ സോവറീൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പി.ഐ.എഫ്) ആസ്ഥാനം സ്ഥിതി ചെയ്യുന്ന റിയാദിലെ 80 നിലകളുള്ള അംബരചുംബിയായ കെട്ടിടത്തിന് ഹൂത്തി ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. വ്യാഴാഴ്ച പുലർച്ചെ റിയാദിലേക്ക് ഹൂത്തികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്തെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് കെട്ടിടത്തിന് നാശനഷ്ടങ്ങളുണ്ടായത്.

    കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഏറ്റവും ഉയരമേറിയ നിർമ്മിതിയായ 385 മീറ്റർ ഉയരമുള്ള പി.ഐ.എഫ് ടവറിന്റെ മുൻഭാഗത്ത് പല നിലകളിലായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ജനാലകൾ തകർന്നതായും ദൃക്സാക്ഷികൾ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. പുലർച്ചെ തലസ്ഥാന നഗരത്തിൽ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായും സിവിൽ ഡിഫൻസ് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടസാധ്യത ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന തുടരുകയാണ്.

    പ്രത്യാക്രമണവുമായി സഖ്യസേന വ്യാഴാഴ്ച പുലർച്ചെ മുതൽ റിയാദിന് പുറമെ ദക്ഷിണ സൗദിയിലും ഹൂത്തികൾ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ദക്ഷിണ സൗദി ലക്ഷ്യമാക്കി തൊടുത്തുവിട്ട അഞ്ച് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും സൗദി വ്യോമപ്രതിരോധ സേന തകർത്തു. ആക്രമണങ്ങൾക്ക് ഉപയോഗിച്ച യെമനിലെ ദമാറിലെയും സഅ്ദയിലെയും ഹൂത്തി മിസൈൽ ലോഞ്ചറുകൾ സഖ്യസേന തിരിച്ചടിയിലൂടെ തകർത്തതായും മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി.

    സാമ്പത്തിക മേഖലയ്ക്ക് ഭീഷണി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ 900 ബില്യൺ ഡോളറിലധികം ആസ്തിയുണ്ട്. സൗദി സ്റ്റോക്ക് എക്സ്ചേഞ്ച്, ഗോൾഡ്മാൻ സാക്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലാണ് ഈ ടവർ സ്ഥിതി ചെയ്യുന്നത്. എണ്ണയിതര വരുമാന മാർഗങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള സൗദിയുടെ സ്വപ്ന പദ്ധതികൾക്ക് മേഖലയിലെ നിലവിലുള്ള സംഘർഷങ്ങൾ വെല്ലുവിളി ഉയർത്തുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Houthi Attack RIYADH ATTACK
    Latest News
    റിയാദിൽ ഹൂത്തി മിസൈൽ ആക്രമണം: 80 നിലകളുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ടവറിന് കേടുപാടുകൾ
    19/11/2026
    വിട്ടുമാറാത്ത മൂത്രചോർച്ചയ്ക്ക് പരിഹാരമുണ്ട്; ‘പെൽവിക് പേസ്മേക്കറിലൂടെ’ ജീവിതം തിരിച്ചുപിടിക്കാം
    19/11/2026
    എം ടി സി ബദർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കപ്പ് : ലോഗോ പ്രകാശനം ചെയ്തു
    19/11/2026
    ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം ഉടൻ ക്രിസ്തുമതത്തെ മറികടക്കുമെന്ന് പ്രവചനം
    19/11/2026
    അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടതിന് പിന്നാലെ ശിക്ഷാവിധി
    19/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.