Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 19
    Breaking:
    • സൗദി പ്രതിരോധ മന്ത്രിയും യു.എസ് സെൻട്രൽ കമാൻഡ് മേധാവിയും റിയാദിൽ ചർച്ച നടത്തി
    • ഗോപാലൻ ചെങ്ങന്നൂരിന് യാത്രയയപ്പ് നൽകി
    • ഇറാൻ ആക്രമണങ്ങളിൽ സൈനികർക്ക് പരിക്കേറ്റിട്ടില്ല; പ്രചാരണങ്ങൾ തള്ളി യു.എസ് സെൻട്രൽ കമാൻഡ്
    • സിറിയയിൽ കാണാതായ അമേരിക്കൻ-സിറിയൻ യുവതിയുടെ വിവരങ്ങൾ നൽകുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്
    • ദുബൈ കെ എം സി സി പാലക്കാട് ജില്ലാ തംകീൻ ഏകദിന ക്യാമ്പ് ശ്രദ്ധേയമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഗോപാലൻ ചെങ്ങന്നൂരിന് യാത്രയയപ്പ് നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/11/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി അംഗം ഗോപാലൻ ചെങ്ങന്നൂരിന് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ കേളി ഹൃദ്യമായ യാത്രയയപ്പ് നൽകി.

    ചെങ്ങന്നൂർ സ്വദേശിയായ ഗോപാലൻ കഴിഞ്ഞ 33 വർഷമായി അൽഖർജിൽ ഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. പതിനാറാം വയസ്സിൽ ഗുജറാത്തിൽനിന്ന് ആരംഭിച്ച പ്രവാസജീവിതത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പത്തുവർഷത്തോളം ജോലി ചെയ്ത ശേഷമാണ് 1993ൽ കശ്മീരിൽനിന്ന് സൗദിയിലെത്തിയത്. തുടർച്ചയായ 33 വർഷത്തെ അൽഖർജ് പ്രവാസത്തിനിടെ ജോലിസ്ഥലത്തും സംഘടനാ പ്രവർത്തനങ്ങൾക്കും അപ്പുറം വലിയൊരു സൗഹൃദവലയം കെട്ടിപ്പടുത്താൻ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഗോപാലന് കഴിഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അൽഖർജിലെ റൗദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, വൈസ് പ്രസിഡന്റുമാരായ റഫീഖ് ചാലിയം, രാമകൃഷ്ണൻ ബത്ത, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, ലിപിൻ പശുപതി, ഡബ്ല്യുഎംഎഫ് പ്രതിനിധി രതീഷ്, കെഎംസിസി പ്രതിനിധി ഷബീബ്, ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ജീവകാരുണ്യ വിഭാഗം പ്രതിനിധി നാസർ പൊന്നാനി, രക്ഷാധികാരി സമിതി അംഗങ്ങളായ സജീന്ദ്രബാബു, റഹീം ശൂരനാട്, മണികണ്ഠകുമാർ, അബ്ദുൾ കലാം, രമേശ്, കേളി ഏരിയ കമ്മിറ്റി അംഗങ്ങളായ ജ്യോതിലാൽ ശൂരനാട്, അജീഷ്, കിഷോർ, റസാഖ്, നൗഷാദലി, നൗഫൽ എന്നിവർ ആശംസകൾ നേർന്നു.

    ഏരിയ രക്ഷാധികാരി സമിതിയുടെ ഉപഹാരം ആക്ടിങ് സെക്രട്ടറി സുബ്രഹ്മണ്യൻ ഗോപാലൻ ചെങ്ങന്നൂരിന് കൈമാറി. കേളി ഏരിയ സെക്രട്ടറി ഷബി അബ്ദുൾസലാം സ്വാഗതം പറഞ്ഞു. മറുപടി പ്രസംഗത്തിൽ ഗോപാലൻ പ്രവാസജീവിതത്തിലെ അനുഭവങ്ങളോടൊപ്പം യാത്രയയപ്പ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    farewell
    Latest News
    സൗദി പ്രതിരോധ മന്ത്രിയും യു.എസ് സെൻട്രൽ കമാൻഡ് മേധാവിയും റിയാദിൽ ചർച്ച നടത്തി
    19/11/2026
    ഗോപാലൻ ചെങ്ങന്നൂരിന് യാത്രയയപ്പ് നൽകി
    19/11/2026
    ഇറാൻ ആക്രമണങ്ങളിൽ സൈനികർക്ക് പരിക്കേറ്റിട്ടില്ല; പ്രചാരണങ്ങൾ തള്ളി യു.എസ് സെൻട്രൽ കമാൻഡ്
    19/11/2026
    സിറിയയിൽ കാണാതായ അമേരിക്കൻ-സിറിയൻ യുവതിയുടെ വിവരങ്ങൾ നൽകുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്
    19/11/2026
    ദുബൈ കെ എം സി സി പാലക്കാട് ജില്ലാ തംകീൻ ഏകദിന ക്യാമ്പ് ശ്രദ്ധേയമായി
    19/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.