റിയാദ് – ഇന്ന് വൈകീട്ട് റിയാദിലും ദക്ഷിണ സൗദിയിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദും ദക്ഷിണ സൗദിയും ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ടു ഡ്രോണുകള്‍ ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി തടഞ്ഞ് തകര്‍ക്കുകയായിരുന്നു. തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് പരിക്കുകളോ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



