തിരുവനന്തപുരം- കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി മുസ്ലിം ലീഗ് നേതാവും പ്രഭാഷകനുമായ ഷാഫി ചാലിയത്തെ തെരഞ്ഞെടുത്തു. ആകെയുള്ള അഞ്ച് അംഗങ്ങളിൽ ഒരാളായാണ് ഷാഫിക്ക് നിയമനം. ബാക്കി നാലു അംഗങ്ങളും കോൺഗ്രസിൽനിന്നാണ്. ഗോപകുമാർ, റോസമ്മ ഫിലിപ്പ്, രമേശൻ തമ്പി, ജി. ഗോപകുമാർ എന്നിവരാണ് കോൺഗ്രസിൽനിന്നുള്ള അംഗങ്ങൾ. കേരള കോൺഗ്രസ് ഒരു അംഗം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. അടുത്ത തവണ പരിഗണിക്കാമെന്ന ഉറപ്പാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



