ഷാർജ- പ്ലാവില ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ആശ.പി യുടെ ‘അറ്റക്കാമ’ എന്ന കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ എഴുത്തുകാരി ഗീത മോഹൻ കുമാറിന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്.
‘അറ്റക്കാമ’ എന്ന മരുഭൂമിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ ജീവിതവമായി ബന്ധപ്പെടുത്തി അതി മനോഹരമായ കവിതയാക്കി മാറ്റി എന്നു ആശംസ പ്രസംഗത്തിൽ പ്രസംഗികർ അഭിപ്രായപെട്ടു.
അജിത് കണ്ടല്ലൂർ പുസ്തകപരിചയം നടത്തി. അക്കാഫ് ഇവന്റസ് ജനറൽ സെക്രട്ടറി വി സ് ബിജു കുമാർ, വടകര എൻ ആർ ഐ പ്രസിഡന്റ് മനോജ് കെ വി, കോളേജ് അലുമിനി പ്രധിനിധി ഷാജി ബി വടകര, സുരേഷ് പുതിയെടുത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രമൽ നാരായണൻ അവതാരകനായ ചടങ്ങിൽ മഞ്ജു രാജീവ് നന്ദി പറഞ്ഞു.



