ഹായിൽ: കോഴിക്കോട് മുക്കം ചെറുവാടി സ്വദേശി നാസർ തെറ്റത്തുപറമ്പിൽ (45) ഹായിലിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. വർഷങ്ങളായി ഹായിൽ ബർസാൻ മാർക്കറ്റിൽ ബിസിനസ് നടത്തിവരികയായിരുന്നു.
ഐ.സി.എഫ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന നാസർ ചെറുവാടി, ഹായിലിലെ ജീവകാരുണ്യ-സാമൂഹിക രംഗങ്ങളിലും സജീവമായിരുന്നു. ഭാര്യ: ഷുഹൈബ.
മൃതദേഹം ഹായിലിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ഐ.സി.എഫ് വെൽഫെയർ സമിതിയും മറ്റ് സാമൂഹിക പ്രവർത്തകരും ബന്ധുമിത്രാദികളും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



