Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 12
    Breaking:
    • ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം: ഡോക്ടറടക്കം അഞ്ച് മരണം
    • ഇറാനെതിരെ ആക്രമണ നീക്കം: നെതന്യാഹുവിന് ഗാഡി ഐസന്‍കോട്ടിന്റെ മുന്നറിയിപ്പ്
    • ചരമകോളം വായിക്കുന്ന പെൺകുട്ടി പ്രകാശനം ശ്രദ്ധേയമായി
    • ദീർഘകാല പ്രവാസി പി. വി അബ്ദുസ്സലാം ദോഹയിൽ നിര്യാതനായി
    • ഫുജൈറ വാഹനാപകടം; മരിച്ചവരിൽ മൂന്ന് വേങ്ങര സ്വദേശികളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനെതിരെ ആക്രമണ നീക്കം: നെതന്യാഹുവിന് ഗാഡി ഐസന്‍കോട്ടിന്റെ മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2026 World Israel Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ്– പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് അപകടകരമായ സൈനിക നീക്കങ്ങള്‍ നടത്തരുതെന്ന് ഇടക്കാല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇസ്രായേല്‍ രാഷ്ട്രീയ നേതാവ് ഗാഡി ഐസന്‍കോട്ട് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

    കഴിഞ്ഞ ബുധനാഴ്ച അയച്ച കത്തിലാണ് ഐസന്‍കോട്ട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടത്. രാഷ്ട്രീയ മാറ്റം നടക്കുന്ന ഈ ഘട്ടത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഇസ്രായേല്‍ ജനാധിപത്യത്തെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നെസെറ്റിന്റെ (ഇസ്രായേല്‍ പാര്‍ലമെന്റ്) വിശ്വാസം ആര്‍ജിച്ച പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ ജാഗ്രത പാലിക്കണമെന്നും, അടിയന്തര ഭീഷണി ഇല്ലാത്ത സാഹചര്യത്തില്‍ സൈന്യത്തെ വിന്യസിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കട്ടില്‍ പറയുന്നു. ഇറാനെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും കത്ത അയച്ച സമയം ഇക്കാര്യത്തിലുള്ള തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

    സൈനിക നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് നെതന്യാഹു ഇറാനെതിരെ സൈനിക നടപടിക്ക് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഈ സംഭവവികാസം. സുരക്ഷാ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ നെതന്യാഹുവിന്റെ ഓഫീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച ഐസന്‍കോട്ട്, അറ്റോര്‍ണി ജനറല്‍ ഗാലി ബഹാരവ്-മിയാരയോട് ഇക്കാര്യത്തില്‍ ഇടപെടാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ദേശീയ സുരക്ഷാ വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഐസന്‍കോട്ട് ശ്രമിക്കുന്നതെന്ന് നെതന്യാഹുവിന്റെ പക്ഷം കുറ്റപ്പെടുത്തി.

    ഒക്ടോബര്‍ 27-ന് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ രാഷ്ട്രീയ പോര്. 67 നിയമസഭാംഗങ്ങളുടെ പിന്തുണയുള്ള ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നവംബര്‍ 8-ന് ചുമതലപ്പെടുത്തിയിരുന്നു. നെതന്യാഹുവിന് 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ നെതന്യാഹു ഇടക്കാല പ്രധാനമന്ത്രിയായി തുടരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu Israel attack
    Latest News
    ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം: ഡോക്ടറടക്കം അഞ്ച് മരണം
    12/11/2026
    ഇറാനെതിരെ ആക്രമണ നീക്കം: നെതന്യാഹുവിന് ഗാഡി ഐസന്‍കോട്ടിന്റെ മുന്നറിയിപ്പ്
    12/11/2026
    ചരമകോളം വായിക്കുന്ന പെൺകുട്ടി പ്രകാശനം ശ്രദ്ധേയമായി
    12/11/2026
    ദീർഘകാല പ്രവാസി പി. വി അബ്ദുസ്സലാം ദോഹയിൽ നിര്യാതനായി
    12/11/2026
    ഫുജൈറ വാഹനാപകടം; മരിച്ചവരിൽ മൂന്ന് വേങ്ങര സ്വദേശികളും
    12/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.