റിയാദ്- തലസ്ഥാന നഗരിയിലും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാന നഗരിയില്‍ ഇന്ന് പുലര്‍ച്ചെ മഴ തുടങ്ങി. ഇതോടെ താപനില കുറഞ്ഞു.
ദുര്‍മ, ദര്‍ഇയ, ഹുറൈമല, മുസാഹ്മിയ, ദിലം, ഹരീഖ്, ശഖ്റാ, താദിഖ്, അല്‍ഗാത്ത്, സുല്‍ഫി, മജ്മ, റുമാ, അല്‍ഖുവയ്യ, മറാത്ത്, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



