മദീന- പ്രവിശ്യയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിന് നേരെ ഇന്ന് (തിങ്കൾ, 2026 നവംബർ 9) ഹൂത്തികളുടെ ആക്രമണമുണ്ടായതായി ഊർജ്ജ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് അറിയിച്ചു. ആക്രമണത്തെ തുടർന്ന് ചെറിയ രീതിയിൽ തീപിടിത്തമുണ്ടായെങ്കിലും എമർജൻസി റെസ്പോൺസ് സംഘങ്ങൾ ഉടനടി തീ അണച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പൈപ്പ്ലൈനിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണം നടന്നയുടൻ തന്നെ എമർജൻസി സംഘങ്ങളും വിദഗ്ദ്ധ സാങ്കേതിക വിഭാഗവും സ്ഥലത്തെത്തി അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തതായി വക്താവ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



