ദുബായ്- ജുമൈറയിലെ കൈറ്റ് ബീച്ചില്‍ നടന്ന 5 കിലോമീറ്റര്‍ കമ്മ്യൂണിറ്റി റണ്ണില്‍, യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്മരിയും പങ്കെടുത്തു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ. വിഷ്ണു വര്ധന് റെഡ്ഡി, 60ലധികം ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ എന്നിവരും കമ്മ്യൂണിറ്റി റണ്ണില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തു. യു.എ.ഇയുടെ 30X30 ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍, യു.എ.ഇ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍, യംഗ് പ്രസിഡന്റ്സ് ഓര്ഗനൈസേഷന് എന്നിവയില്‍ നിന്നുള്ള 60 ലധികം സംരംഭകരും വ്യവസായ പ്രമുഖരും ഇതില്‍ പങ്കെടുത്തു. വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരും വ്യത്യസ്ത പ്രായക്കാരുമായ ആളുകള്‍ പങ്കെടുത്തത്, ഫിറ്റ്നസ് ക്യാമ്പെയ്നിന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്വഭാവത്തെ എടുത്തുകാണിച്ചു.
ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ക്കൊപ്പം ഒരു കമ്മ്യൂണിറ്റി റണ്ണില്‍ അല്‍മരി പങ്കെടുക്കുന്നത് ഇതാദ്യമാണ്. പരിപാടിയില്‍ പങ്കെടുത്തതിന് മന്ത്രിക്ക് നന്ദി അറിയിച്ച ഡോ. വിഷ്ണു വര്ധന് റെഡ്ഡി, 30X30 ചലഞ്ച് ഏറ്റെടുക്കാനും പതിവ് വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഇന്ത്യന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു.
A glimpse of the 5 km Community Run at Kite Beach, Jumeirah, as part of the Dubai Fitness Challenge 30×30. Celebrating fitness, community spirit and the enduring India–UAE friendship! 🇮🇳🇦🇪 https://t.co/fx1U6VaNHS
— India in Dubai (@cgidubai) November 7, 2026



