Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 6
    Breaking:
    • സി ബി എസ് ഇ; പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷ ഫെബ്രുവരി 16 മുതൽ, പ്ലസ്ടു പരീക്ഷ ഏപ്രിൽ 9 വരെ
    • സൗദിയില്‍ സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തന കാലാവധി 10 വര്‍ഷമായി കുറച്ചു
    • ഗള്‍ഫില്‍ എണ്ണക്കപ്പലിനു നേരെ മിസൈല്‍ ആക്രമണം: ജീവനക്കാരന്‍ കൊല്ലപ്പെട്ടു
    • അനധികൃത നഴ്‌സറികള്‍: ദുബായില്‍ 34 പേര്‍ അറസ്റ്റില്‍
    • സന്ദീപ് വാര്യർ എം എൽ എയ്ക്ക് സ്വീകരണം നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയില്‍ സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തന കാലാവധി 10 വര്‍ഷമായി കുറച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/11/2026 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദിയില്‍ സ്കൂൾ ബസുകളുടെ പരമാവധി പ്രവര്‍ത്തന ആയുസ്സ് നിര്‍മ്മാണ വര്‍ഷം മുതല്‍ 12 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിയമാവലിയില്‍ വരുത്തിയ ഭേദഗതികള്‍ ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറയില്‍ പ്രസിദ്ധീകരിച്ചു.

    10 വര്‍ഷം കവിഞ്ഞതിന് ശേഷം ഓപ്പറേറ്റിംഗ് പെര്‍മിറ്റ് കൈവശമുള്ള ബസുകളുടെ പ്രവര്‍ത്തന ആയുസ്സ് നീട്ടാന്‍ ഭേദഗതികള്‍ അനുവദിക്കുന്നു. ഇതനുസരിച്ച് 15 സീറ്റുകളില്‍ കൂടുതലുള്ള ബസുകളുടെ പരമാവധി ആയുസ്സ് നിര്‍മ്മാണ വര്‍ഷം മുതല്‍ 15 വര്‍ഷവും 15ഉം അതില്‍ കുറവും സീറ്റുകളുള്ള ബസുകളുടെ പരമാവധി ആയുസ്സ് 12 വര്‍ഷവുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവര്‍ത്തന ആയുസ്സ് നീട്ടിക്കിട്ടുന്നതിന്, ബസ് 10 വര്‍ഷം കവിയുന്ന തീയതി മുതല്‍ ഓരോ ആറ് മാസത്തിലും ഫഹ്‌സുദ്ദൗരി എന്ന പേരില്‍ അറിയപ്പെടുന്ന ആനുകാലിക സാങ്കേതിക പരിശോധനയില്‍ (മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍) പാസാകണമെന്ന് ഭേദഗതികള്‍ വ്യവസ്ഥ ചെയ്യുന്നു. പരിശോധനയില്‍ പാസായിട്ടില്ലെങ്കില്‍ ഓപ്പറേറ്റിംഗ് പെര്‍മിറ്റ് നല്‍കുകയോ പുതുക്കുകയോ ചെയ്യില്ല. നിശ്ചിത പ്രവര്‍ത്തന ആയുസ്സ് കവിയാത്ത ബസുകളുടെ ഓപ്പറേറ്റിംഗ് പെര്‍മിറ്റിന് ഒരു വര്‍ഷവും ആയുസ്സ് നീട്ടിയ ബസുകളുടെ ഓപ്പറേറ്റിംഗ് പെര്‍മിറ്റിന് ആറ് മാസവും സാധുതയുണ്ടാകുമെന്ന് ഭേദഗതികള്‍ വ്യവസ്ഥ ചെയ്യുന്നു.

    പെര്‍മിറ്റിന്റെ സാധുത ലൈസന്‍സിന്റെ കാലഹരണ തീയതി, പ്രവര്‍ത്തന ആയുസ്സ്, വാഹന രജിസ്‌ട്രേഷന്‍, ആനുകാലിക സാങ്കേതിക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതാണ് ആദ്യം വരുന്നത് അത് കവിയരുത്.

    അതിനിടെ, ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന കാലാവധി അവസാനിക്കുന്ന ടാക്‌സി, സ്വകാര്യ റെന്റ് എ കാറുകളുടെ പ്രവര്‍ത്തന ആയുസ്സ് 2027 ജൂണ്‍ 30 വരെ നീട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. രാജ്യത്ത് ട്രക്കുകളുടെ അനുവദനീയമായ പ്രവര്‍ത്തന ആയുസ്സ് 22 വര്‍ഷമായി ഉയര്‍ത്തി കഴിഞ്ഞ മാര്‍ച്ചില്‍ ഗതാഗത മന്ത്രാലയം സമാനമായ തീരുമാനം പുറപ്പെടുവിച്ചിരുന്നു.

    അതേസമയം, രാജ്യത്ത് ഡ്രൈവര്‍രഹിത ഓട്ടോണമസ് വെഹിക്കിളുകള്‍ ഉപയോഗിച്ചുള്ള ടാക്‌സി സര്‍വീസ് നിയന്ത്രിക്കുന്ന പുതിയ വ്യവസ്ഥകളും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായി, സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യമില്ലാതെ വാഹനങ്ങള്‍ ഓടിക്കാനുള്ള അനുമതി, ലൈസന്‍സ് ലഭിക്കാന്‍ കുറഞ്ഞത് അഞ്ച് വാഹനങ്ങളെങ്കിലും വേണമെന്ന വ്യവസ്ഥ, ഓരോ വാഹനത്തിന്റെയും പ്രവര്‍ത്തന ആയുസ്സ് നിര്‍മ്മാണ വര്‍ഷം മുതല്‍ 10 വര്‍ഷത്തില്‍ കവിയരുത് എന്നിവ ഈ നിബന്ധനകളില്‍ അടങ്ങിയിരിക്കുന്നു.

    ലൈസന്‍സില്ലാതെ ഓട്ടോണമസ് വെഹിക്കിളുകള്‍ ഉപയോഗിച്ചുള്ള ടാക്‌സി സര്‍വീസ് നിരോധിച്ചിരിക്കുന്നു. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സേവനം നല്‍കാന്‍ അനുമതിയുള്ളത്. വാഹനങ്ങള്‍ അവയുടെ പ്രവര്‍ത്തന സുസജ്ജതയും സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ട്രയല്‍ കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    permit School bus
    Latest News
    സി ബി എസ് ഇ; പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷ ഫെബ്രുവരി 16 മുതൽ, പ്ലസ്ടു പരീക്ഷ ഏപ്രിൽ 9 വരെ
    06/11/2026
    സൗദിയില്‍ സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തന കാലാവധി 10 വര്‍ഷമായി കുറച്ചു
    06/11/2026
    ഗള്‍ഫില്‍ എണ്ണക്കപ്പലിനു നേരെ മിസൈല്‍ ആക്രമണം: ജീവനക്കാരന്‍ കൊല്ലപ്പെട്ടു
    06/11/2026
    അനധികൃത നഴ്‌സറികള്‍: ദുബായില്‍ 34 പേര്‍ അറസ്റ്റില്‍
    06/11/2026
    സന്ദീപ് വാര്യർ എം എൽ എയ്ക്ക് സ്വീകരണം നൽകി
    06/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.