അബഹ- മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ അഞ്ച് എത്യോപ്യക്കാര്‍ക്ക് അസീര്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്ന് സൗദിയിലേക്ക് വന്‍ ഹഷീഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സകാവ് അസായ് ബ്രാതു ടെസ്ഫേ, കെന്ഫെ ടെക്ലെ ഹദുഷ് ഫുവാഡോ, മെകെലെ മെര്ഹെന് ക്വെര്സെക്കിര് ഗെബ്ര, ഡെസ്റ്റ ഗെബ്ര കിറോസ് അംബായ, മഹാരി ഗെബ്ര ഹവാരിയ ഹെല ഹെലാസ എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



