Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 5
    Breaking:
    • യു.എസ് ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംകള്‍ക്ക് ചരിത്ര നേട്ടം, വിജയം നേടിയത് 12 പേര്‍
    • ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലുകള്‍നടന്നതായി ഗുരുതര സംശയങ്ങള്‍ ഉള്ളതായി നെതന്യാഹു
    • ഇറാൻ യുദ്ധമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണമെന്ന് ട്രംപ്, ട്രംപിന് രാഷ്ട്രീയ തോൽവി സമ്മാനിച്ചതായി ഇറാൻ
    • ജെൻസി: ചിന്ത, സർഗാത്മകത. ചർച്ച വെള്ളിയാഴ്ച
    • റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലിരിക്കെ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യു.എസ് ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംകള്‍ക്ക് ചരിത്ര നേട്ടം, വിജയം നേടിയത് 12 പേര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/11/2026 World Top News USA 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍- ചൊവ്വാഴ്ച നടന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം, അറബ് സ്ഥാനാര്‍ഥികള്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചു. സെനറ്റിലും പ്രതിനിധി സഭയിലും സീറ്റുകള്‍ നേടി. അതോടൊപ്പം ഏതാനും സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൈവരിച്ചു. യു.എസ് തീരുമാനമെടുക്കല്‍ സ്ഥാപനങ്ങളില്‍ മുസ്ലിംകളുടെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സാന്നിധ്യത്തെ ഇത് സൂചിപ്പിക്കുന്നു.

    അബ്ദുല്‍ അല്‍സയ്യിദ് – സെനറ്റ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈജിപ്ഷ്യന്‍ വംശജനായ അമേരിക്കക്കാരനായ ഡെമോക്രാറ്റ് അബ്ദുല്‍ അല്‍സയ്യിദിന്റെ (അബ്ദുറഹ്‌മാന്‍ മുഹമ്മദ് അല്‍സയ്യിദ്) വിജയമാണ് ഏറ്റവും ശ്രദ്ധേയം. അദ്ദേഹം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തി യു.എസ് സെനറ്റില്‍ മിഷിഗണിനെ പ്രതിനിധീകരിച്ച് സീറ്റ് നേടി. അമേരിക്കയുടെ ചരിത്രത്തില്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലിമായി അല്‍സയ്യിദ് മാറി. 2027 ന്റെ തുടക്കത്തില്‍ പുതിയ കോണ്‍ഗ്രസ് സമ്മേളിക്കുന്നതോടെ അദ്ദേഹത്തിന്റെ കാലാവധി ആരംഭിക്കും. 2007 ല്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലിം എന്ന നിലയില്‍ കീത്ത് എലിസന്റെ പ്രതിനിധി സഭയിലേക്കുള്ള പ്രവേശനത്തോടെ ആരംഭിച്ച യു.എസ് കോണ്‍ഗ്രസിലെ മുസ്ലിം പ്രാതിനിധ്യത്തിന് ഈ വിജയം ഒരു പുതിയ ചരിത്ര നാഴികക്കല്ലാണ്.

    ഇല്‍ഹാന്‍ ഒമര്‍ – പ്രതിനിധി സഭ

    പ്രതിനിധി സഭയില്‍, റിപ്പബ്ലിക്കന്‍ എതിരാളിയെ പരാജയപ്പെടുത്തി മിന്നസോട്ടയിലെ അഞ്ചാം ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് സൊമാലിയന്‍ വംശജയായ അമേരിക്കക്കാരിയായ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ തന്റെ സീറ്റ് നിലനിര്‍ത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ഷങ്ങളായുള്ള വേട്ടയാടലുകളും വംശീയ അധിക്ഷേപങ്ങളും മറികടന്നും നിഷ്പ്രഭമാക്കിയുമാണ് ഇല്‍ഹാന്‍ ഒമര്‍ അനായാസ വിജയം നേടിയത്. ഇല്‍ഹാന്‍ ഒമര്‍ അഞ്ചാം തവണയാണ് വിജയിക്കുന്നത്. കുട്ടിക്കാലത്ത് അഭയാര്‍ഥിയായി അമേരിക്കയില്‍ എത്തി, 2019 ല്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സൊമാലി-അമേരിക്കന്‍ ആയി ഇല്‍ഹാന്‍ ഒമര്‍ മാറി.

    റാഷിദ ത്വലൈബ് – പ്രതിനിധി സഭ

    ഫലസ്തീന്‍ വംശജയായ അമേരിക്കക്കാരിയായ പ്രതിനിധി റാഷിദ ത്വലൈബ്, മിഷിഗണിലെ 12-ാമത് കോണ്‍ഗ്രസ്ഷണല്‍ ഡിസ്ട്രിക്ടില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മിഷിഗണിനെ പ്രതിനിധീകരിച്ച് തന്റെ സീറ്റ് നിലനിര്‍ത്തിയ റാഷിദ ജനപ്രതിനിധിസഭയില്‍ അഞ്ചാം തവണയാണ് തുടരുന്നത്. കോണ്‍ഗ്രസില്‍ ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി വാദിക്കുന്ന പ്രമുഖരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.

    ആന്‍ഡ്രേ കാര്‍സണ്‍ – പ്രതിനിധി സഭ

    മുസ്ലിം ഡെമോക്രാറ്റായ പ്രതിനിധി ആന്‍ഡ്രേ കാര്‍സണ്‍, ഇന്‍ഡ്യാനയിലെ 7-ാമത് കോണ്‍ഗ്രസ്ഷണല്‍ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്നത് തുടര്‍ന്നു. 2008 ല്‍ പാര്‍ലമെന്ററി ജീവിതം ആരംഭിച്ച അദ്ദേഹം കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച മുസ്ലിം അംഗങ്ങളില്‍ ഒരാളായി തന്റെ സ്ഥാനം നിലനിര്‍ത്തി.

    ആദം ഹമവി – പ്രതിനിധി സഭ

    ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ പുതിയ മുസ്ലിം നേതാക്കളുടെ ഉദയവും ഉണ്ടായി. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനി ന്യൂജേഴ്സിയിലെ 12-ാമത് കോണ്‍ഗ്രസ്ഷണല്‍ ഡിസ്ട്രിക്ട് സീറ്റ് നേടിയ ഈജിപ്ഷ്യന്‍ വംശജനായ അമേരിക്കന്‍ ഫിസിഷ്യനായ ഡോ. ആദം ഹമവിയാണ്. കോണ്‍ഗ്രസില്‍ ന്യൂജേഴ്സി സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ മുസ്ലിമായി ഇദ്ദേഹം മാറി. ഹമവി തന്റെ മെഡിക്കല്‍ പശ്ചാത്തലം, യു.എസ് ആര്‍മിയിലെ മുന്‍ സേവനം, അന്താരാഷ്ട്ര മാനുഷിക, മെഡിക്കല്‍ ദൗത്യങ്ങളിലെ പങ്കാളിത്തം എന്നിവയിലൂടെ അറിയപ്പെടുന്നു. 2024 ല്‍ ഗാസയില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ വളണ്ടിയറായി സേവനമനുഷ്ഠിച്ചിരുന്നു.

    ഡാരിയ ലിസ അവില – പ്രതിനിധി സഭ

    ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍, ഇസ്ലാം മതം സ്വീകരിച്ച ഡൊമിനിക്കന്‍ വംശജയായ അമേരിക്കക്കാരിയായ ഡെമോക്രാറ്റിക് ഡാരിയ ലിസ അവില ഷെവലിയര്‍ 13-ാമത് ഡിസ്ട്രിക്ട് സീറ്റ് നേടി, അമേരിക്കയിലെ മുസ്ലിം നിയമസഭാംഗങ്ങളുടെ പട്ടികയില്‍ പുതിയ പേര് ചേര്‍ത്തു. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലും ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളിലും പ്രശസ്തിയിലേക്ക് ഉയര്‍ന്നു.

    ലത്തീഫ സൈമണ്‍ – പ്രതിനിധി സഭ

    കാലിഫോര്‍ണിയയില്‍ ഡെമോക്രാറ്റിക് പ്രതിനിധി ലത്തീഫ സൈമണ്‍ 79.75 ശതമാനം വോട്ടുകൾക്ക് വിജയിച്ചു. പൗരാവകാശങ്ങള്‍, ക്രിമിനല്‍ നീതി പരിഷ്‌കരണം എന്നീ മേഖലകളില്‍ അറിയപ്പെടുന്ന പ്രവര്‍ത്തകയാണ് ഇവര്‍.

    ആയിഷ വഹാബ് – പ്രതിനിധി സഭ

    പ്രാഥമിക ഫലങ്ങളില്‍ അഫ്ഗാന്‍ വംശജയായ പ്രതിനിധി ആയിഷ വഹാബ് മുന്നിലാണെന്ന് കാണിക്കുന്നു. കോണ്‍ഗ്രസിലേക്ക് മാറുന്നതിന് മുമ്പ് സമീപ വര്‍ഷങ്ങളില്‍ സംസ്ഥാന നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

    സംസ്ഥാന നിയമസഭകളില്‍ നാല് മുസ്ലിം വനിതകള്‍ സീറ്റുകള്‍ നേടി

    സംസ്ഥാന നിയമസഭാ തലത്തില്‍, അറബ്, ഏഷ്യന്‍ വംശജരായ മുസ്ലിം വനിതകള്‍ ശ്രദ്ധേയമായ വിജയങ്ങള്‍ നേടി. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഫലസ്തീന്‍ വംശജ അബീര്‍ ഖവാസ്, ജോര്‍ജിയയിലെ ഫലസ്തീന്‍ വംശജ റുആ റമാന്‍, ഇല്ലിനോയിസിലെ ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരിയായ നബീല സയ്യിദ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖ യുവ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി നബീല സയ്യിദ് തന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. ഇവരെ കൂടാതെ, മുസ്ലീം വിഭാഗത്തിൽ നിന്ന് ലെറ്റീഷ്യ പ്ലമ്മര്‍ ടെക്‌സസിലെ ഹാരിസ് കൗണ്ടി ജഡ്ജി സ്ഥാനം നേടി. കൗണ്ടി തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന എക്‌സിക്യൂട്ടീവ് സ്ഥാനമാണിത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    muslim candidates us election
    Latest News
    യു.എസ് ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംകള്‍ക്ക് ചരിത്ര നേട്ടം, വിജയം നേടിയത് 12 പേര്‍
    05/11/2026
    ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലുകള്‍നടന്നതായി ഗുരുതര സംശയങ്ങള്‍ ഉള്ളതായി നെതന്യാഹു
    05/11/2026
    ഇറാൻ യുദ്ധമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണമെന്ന് ട്രംപ്, ട്രംപിന് രാഷ്ട്രീയ തോൽവി സമ്മാനിച്ചതായി ഇറാൻ
    05/11/2026
    ജെൻസി: ചിന്ത, സർഗാത്മകത. ചർച്ച വെള്ളിയാഴ്ച
    04/11/2026
    റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലിരിക്കെ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
    04/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.