Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 4
    Breaking:
    • ഷാർജയിൽ അക്ഷരങ്ങളുടെ മഹോത്സവത്തിന് തുടക്കം; 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയേറി
    • ഒമ്പത് മാസത്തിനിടെ അറാംകോയുടെ ലാഭം 36 ശതമാനം വർധിച്ച് 379 ബില്യൺ റിയാലായി
    • സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 70 ലക്ഷം ബാരലായി ഉയര്‍ന്നു
    • സൗദിയിൽ വിദേശ നിക്ഷേപ ഒഴുക്കിൽ 33.5 ശതമാനം വളർച്ച
    • ഹൂത്തി സൈനിക നീക്കങ്ങൾക്ക് പിന്നിൽ ഇറാൻ, ഹിസ്ബുല്ല വിദഗ്ധർ: യെമൻ ആഭ്യന്തര മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ വിദേശ നിക്ഷേപ ഒഴുക്കിൽ 33.5 ശതമാനം വളർച്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/11/2026 Gulf Economy Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– കഴിഞ്ഞ വർഷം സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) 33.5 ശതമാനം വളർച്ച രേഖപ്പെടുത്തി. 2025ൽ 159 ബില്യൺ സൗദി റിയാലിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തേക്ക് ഒഴുകിയെത്തിയത്. വിദേശ നിക്ഷേപകർക്ക് രാജ്യത്തോടുള്ള വർധിച്ചുവരുന്ന ആകർഷണീയതയും ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങളിലേക്കുള്ള തുടർച്ചയായ പുരോഗതിയുമാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.

    2025 അവസാനത്തോടെ രാജ്യത്തെ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപ ശേഖരം 8.3 ശതമാനം വർധിച്ച് 1,059 ബില്യൺ സൗദി റിയാലിലെത്തി. രാജ്യത്തെ വിദേശ നിക്ഷേപ ശേഖരം ആദ്യമായി ഒരു ട്രില്യൺ റിയാൽ കവിയുന്നത് സൗദി സമ്പദ്‌വ്യവസ്ഥയുടെ വികാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2017ലെ നിലവാരത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ വിദേശ നിക്ഷേപ പ്രവാഹം അഞ്ചിരട്ടിയിലധികം വർധിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ആകെ വിദേശ നിക്ഷേപ ശേഖരം ഇരട്ടിയായി. നിക്ഷേപ പ്രവാഹത്തിന്റെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 24 ശതമാനവും നിക്ഷേപ സ്റ്റോക്കിന്റേത് 10 ശതമാനവുമായാണ് ഉയർന്നത്.

    വിദേശ-ആഭ്യന്തര നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സൗദി നിക്ഷേപ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ദേശീയ പരിവർത്തന പ്രോഗ്രാമുകളും നിയന്ത്രണ-ഘടനാപരമായ പരിഷ്കാരങ്ങളുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. നിക്ഷേപ അന്തരീക്ഷത്തിന്റെ മത്സരശേഷി വർധിപ്പിച്ചതിലൂടെ ആഗോള നിക്ഷേപകർക്ക് സൗദി സമ്പദ്‌വ്യവസ്ഥയിലുള്ള ആത്മവിശ്വാസം കൂടുതൽ ശക്തിപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fdi Saudi Investment
    Latest News
    ഷാർജയിൽ അക്ഷരങ്ങളുടെ മഹോത്സവത്തിന് തുടക്കം; 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയേറി
    04/11/2026
    ഒമ്പത് മാസത്തിനിടെ അറാംകോയുടെ ലാഭം 36 ശതമാനം വർധിച്ച് 379 ബില്യൺ റിയാലായി
    04/11/2026
    സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 70 ലക്ഷം ബാരലായി ഉയര്‍ന്നു
    04/11/2026
    സൗദിയിൽ വിദേശ നിക്ഷേപ ഒഴുക്കിൽ 33.5 ശതമാനം വളർച്ച
    04/11/2026
    ഹൂത്തി സൈനിക നീക്കങ്ങൾക്ക് പിന്നിൽ ഇറാൻ, ഹിസ്ബുല്ല വിദഗ്ധർ: യെമൻ ആഭ്യന്തര മന്ത്രി
    04/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.