കയ്റോ- ഈജിപ്തിൽ ഹോട്ടലിന്റെ ഏഴാം നിലയില്‍ നിന്ന് യുവതിയെ താഴേക്ക് തള്ളിയിട്ട സംഭവത്തിൽ രണ്ട് ഗള്‍ഫ് യുവാക്കളെ ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്തി യുവാക്കളെ കയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സെമിറാമിസ് ഹോട്ടലിന്റെ ഏഴാം നിലയില്‍ നിന്നാണ് ഇരുവരും മൊറോക്കന്‍ യുവതിയെ തള്ളിയിട്ടത്.
ഗുരുതരമായി പരിക്കേറ്റ യുവതി അല്‍മുനീറ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതുവരെ രണ്ട് പ്രതികളെയും നാല് ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കാന്‍ പ്രോസിക്യൂഷന് ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



