ദമാം- സൗദി പൗരനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ മൂന്നു പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദ് ബിന്‍ അലി ബിന്‍ അബ്ദുല്ല സബ്ഇ എന്നയാളെ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ചും കൈകാലുകളും കഴുത്തും ബന്ദിച്ചും കൊലപ്പെടുത്തിയ അബ്ദുല്ല ബിന്‍ മുല്‍ഹഖ് ബിന്‍ മുഹമ്മദ് അല്‍മര്‍സൂഖി അല്‍ബഖമി, അബ്ദുല്‍മജീദ് ബിന്‍ ശബാബ് ബിന്‍ ഗാസി അല്കുറൈസി അല്‍ബഖമി, മാലിക് ബിന്‍ അബ്ദുല്ല ബിന്‍ അലി അല്ബര്ഗഷ് എന്നിവര്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



