Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 1
    Breaking:
    • യു എ ഇയിലേക്കുള്ള യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
    • രാമജന്മഭൂമിയുടെ പണവും വഖഫ് സ്വത്തുക്കളും വരെ ബി ജെ പി കൊള്ളയടിച്ചു: ബംഗാൾ എസ് ഐ ആറിന്റെ ഇര- മമതാ ബാനർജി
    • ഗ്യാനേഷ് കുമാറിനെ ജയിലിൽ അടക്കും, മോഡിയും അമിത് ഷായും അധികാരത്തിൽ എത്തിയത് കള്ളത്തരത്തിലൂടെ-രാഹുൽ ഗാന്ധി
    • കിഴക്കന്‍ പ്രവിശ്യയില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു, നാലു പേര്‍ അറസ്റ്റില്‍
    • പ്രവാസികൾക്കായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഗ്യാനേഷ് കുമാറിനെ ജയിലിൽ അടക്കും, മോഡിയും അമിത് ഷായും അധികാരത്തിൽ എത്തിയത് കള്ളത്തരത്തിലൂടെ-രാഹുൽ ഗാന്ധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/11/2026 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം ഒടുവിൽ ജയിലിൽ പോകേണ്ടി വരുമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന ഇന്ത്യാ (INDIA) സഖ്യത്തിന്റെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
    ഈ വോട്ട് മോഷണം ഒരു സാധാരണ മോഷണമല്ല. ഇത് ഇന്ത്യയുടെ ഓരോ ശബ്ദത്തിന്റെയും മോഷണമാണ്. ഇതിനെ രാജ്യദ്രോഹം എന്നാണ് വിളിക്കേണ്ടത്. ഗ്യാനേഷ് കുമാറില്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയോ അമിത് ഷാ ആഭ്യന്തരമന്ത്രിയാവുകയോ ചെയ്യുമായിരുന്നില്ല. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. ഇ.വി.എമ്മുകളിലൂടെയും വോട്ടർ പട്ടികയിൽ തിരിമറി നടത്തിയുമാണ് വോട്ടുകൾ തട്ടിയെടുത്തത്.

    2024-ൽ ഞങ്ങൾ (ഇന്ത്യാ സഖ്യം) ഉം (ബി.ജെ.പി നയിക്കുന്ന) എൻ.ഡി.എയും തമ്മിൽ 3 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. 2024-ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഓരോ പൗരനോടും ഓരോ യുവാവിനോടും ഞാൻ പറയുകയാണ്: ജ്ഞാനേഷ് കുമാറിനെ ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യും. ഗ്യാനേഷ് കുമാർ ജയിലിൽ പോകും.
    വിദ്യാഭ്യാസം മുതൽ അന്വേഷണ ഏജൻസികൾ വരെ രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും നിയന്ത്രണം ബി.ജെ.പിയുടെ പ്രത്യശാസ്ത്ര മാതൃസംഘടനയായ ആർ.എസ്.എസ് ഏറ്റെടുക്കുകയാണ്. ഇതുകാരണം കർഷകർക്കും തൊഴിലാളികൾക്കും യുവാക്കൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കുന്നില്ല,” ഗാന്ധി പറഞ്ഞു.
    ജനാധിപത്യം അവസാനിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഭരണഘടന തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല, നിങ്ങളുടെ കൈവശം എത്ര പണമുണ്ടായാലും നിങ്ങൾ ഭരണഘടനയേക്കാൾ വലിയവരല്ല. ഭരണഘടനയാണ് നിങ്ങളേക്കാൾ വലുത്- രാഹുൽ ഗാന്ധി പറഞ്ഞു.
    മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെയും ബി.ജെ.പി നയിക്കുന്ന സർക്കാരുകൾ അധികാരത്തിൽ വന്നത് വോട്ട് മോഷണത്തിലൂടെ ആണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
    ആരാണ് ഇവർക്ക് വോട്ട് ചെയ്യുന്നത്? അവർ സ്വയം തിരഞ്ഞെടുക്കുകയാണ്! ജനങ്ങളല്ല ഇവരെ തിരഞ്ഞെടുക്കുന്നത്. മോദി പുറത്തുപോയാൽ മാത്രമേ ജനാധിപത്യം നിലനിൽക്കൂ- അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനും (SIR – Special Intensive Revision) എതിരെ സംഘടിപ്പിച്ച റാലിയിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള ഇന്ത്യാ സഖ്യ നേതാക്കൾ പങ്കെടുത്തു. വോട്ടർ പട്ടികയിലെ ക്രമക്കേടുകളിലും എസ്‌.ഐ.ആർ നടപടികളിലും ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ചിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ഒഴുകിയെത്തി. മിന്റോ റോഡ്-കനോട്ട് പ്ലേസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് രാംലീല മൈതാനത്ത് അവസാനിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress India Rahul Gandhi Ramlila
    Latest News
    യു എ ഇയിലേക്കുള്ള യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
    01/11/2026
    രാമജന്മഭൂമിയുടെ പണവും വഖഫ് സ്വത്തുക്കളും വരെ ബി ജെ പി കൊള്ളയടിച്ചു: ബംഗാൾ എസ് ഐ ആറിന്റെ ഇര- മമതാ ബാനർജി
    01/11/2026
    ഗ്യാനേഷ് കുമാറിനെ ജയിലിൽ അടക്കും, മോഡിയും അമിത് ഷായും അധികാരത്തിൽ എത്തിയത് കള്ളത്തരത്തിലൂടെ-രാഹുൽ ഗാന്ധി
    01/11/2026
    കിഴക്കന്‍ പ്രവിശ്യയില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു, നാലു പേര്‍ അറസ്റ്റില്‍
    01/11/2026
    പ്രവാസികൾക്കായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം
    01/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.