അജ്മാന്- യു എ ഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ എം എഫ്) വൈവിധ്യമാര്‍ന്ന പരിപാടികളോടെ വാര്‍ഷികം ആഘോഷിച്ചു. അജ്മാന് തുംബെ മെഡിസിറ്റി ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടന്ന പരിപാടി ഒ ഗോള്‍ഡ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ഡോ. ഫഹ്മി ഇസ്കന്ദര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു ഐ എം എഫ് കോഡിനേറ്റര്‍ സാദിഖ് കാവില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടി ഷംല ഹംസ വിശിഷ്ടാതിഥിയായിരുന്നു. പരിപാടിയില്‍ വിവിധ മേഖലയില്‍ നിന്നുള്ള അതിഥികള്‍ സംബന്ധിച്ചു. പെട്രോടെക് എംഡി തോമസ് സി. ഫിലിപ്പ്, എക്സ്പേര്‍ട് യുണൈറ്റഡ് മറൈന്‍ സര്‍വീസ് മാനേജിങ് ഡയറക്ടര്‍ എന്‍.എം.പണിക്കര്‍, ക്യൂട്ടിസ് ഇന്റര്‍നാഷനല്‍ വൈസ് ചെയര്‍മാനും സിഇഒയുമായ ജയന് കെ.മേനോന്, ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. കെ.പി ഹുസൈന്, യൂണിക് വേള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ഷുഐബ് സുലൈമാന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ തോമസ് ആന്റണി, എമിറേറ്റ്സ് ഫസ്റ്റ് എം ഡി ജമാദ് ഉസ്മാന്, ലുലു എക്സ്ചേഞ്ച് മീഡിയാ മാനേജര്‍ നിജോ സെബാസ്റ്റ്യന്‍, അക്കാഫ് അസോസിയേഷന് ചെയര്മാന് പോള്‍ ടി.ജോസഫ്, കവയിത്രി ഷീലാ പോള്‍, അല്‍ അന്‍സാരി എക്സ്ചേഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ രഞ്ജിത് സുഭാകരന്‍, സ്മാര്‍ട് ട്രാവല്‍സ് ചെയര്മാന് അഫി അഹമദ്, തുംബെ ഹോസ്പിറ്റാലിറ്റി ജനറല്‍ മാനേജരും കോഓപറേറ്റീവ് ഷെഫുമായ ഷംജിത്, ആഡ് ആന്‍ഡ് എം ഇന്റര്‍നാഷനല്‍ എംഡി റഷീദ് മട്ടന്നൂര്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി അഡ്മിസിനിസ്ട്രേഷന് ഡയറക്ടര്‍ ഷേര്‍ലി അജയ്, ലിയോ, ജെന്നി ഫ്ലവേഴ്സ് എം ഡി ജെന്നി ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഡോ.തുംബെ മൊയ്തീന്, പേസ് ഗ്രൂപ്പ് ചെയര്മാന് സല്മാന് ഇബ്രാഹിം, ലുലു ഗ്രൂപ്പ്, എലൈറ്റ് ഗ്രൂപ്പ് എംഡി ആര്. ഹരികുമാര്‍, ഐസിഎല്‍, വിന്സ്മേരാ ജ്വല്ലേഴ്സ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്മാന് ഷംസു സമാന്, മിഥുന്‍സ് മണി മാര്‍ക്കറ്റ് ചെയര്മാന് മിഥുന്, ഷിബി, ഭീമാ ജ്വല്ലേഴ്സ്, ചിക്കിങ്, ഹോട്ട് പായ്ക്ക്, നെല്ലറ, കോബാള്‍ട്ട്, വി.പെര്‍ഫ്യൂംസ്, പൂക്കി ഐസ്ക്രീം തുടങ്ങിയവരുടെ പിന്തുണയോടെയായിരുന്നു പരിപാടി.
അതിഥികള്‍ക്ക് അംഗങ്ങള്‍ മൊമെന്റോ സമ്മാനിച്ചു. അംഗങ്ങള്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു. ഗായികമാരായ ഫര്‍സാന, രേഖ കണ്ണൂര്‍ തുടങ്ങിയവര്‍ ഗാനമാലപിച്ചു. കലാപരിപാടികള്‍ക്ക് ചേതന, ശില്പ തുടങ്ങിയവര്‍ നേതൃത്വം നല്കി. കോഡിനേറ്റര്‍മാരായ ഷിന്‍സ് സെബാസ്റ്റ്യന്‍ സ്വാഗതവും അരുണ്‍ പാറാട്ട് നന്ദിയും പറഞ്ഞു. ക്ഷേമ കമ്മിറ്റി അംഗങ്ങളായ എം.സി.എ.നാസര്‍, എല്‍വിസ് ചുമ്മാര്‍, ടി.ജമാലുദ്ദീന്‍, വനിതാ വിനോദ്, റോയ് റാഫേല്‍, ശ്രീരാജ്, യാസിര്‍ അറഫാത്, മുഹമ്മദ് തന്‍വീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.



