ദമാം- കിഴക്കന്‍ പ്രവിശ്യയിലും മദീനയിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു. മദീനയില്‍ ആക്രമണം നടത്താന്‍ ഇന്നലെ രാത്രി വൈകി ഹൂത്തികള്‍ വിക്ഷേപിച്ച മറ്റൊരു ഡ്രോണും തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



