ദുബായ്- യുവജന പങ്കാളിത്തം, നേതൃത്വവികസനം, സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാഫ് ഇവെന്റ്സ് ആരംഭിച്ച അക്കാഫ് യൂത്ത് ക്ലബ് യു എ ഇയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അക്കാഫ് മുഖ്യ രക്ഷാധികാരി ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ യൂത്ത് ക്ലബ്ബിന്റെ ഭാരവാഹികളെ പരിചയപ്പെടുത്തി.
ശിവാംഗി മേനോൻ ശ്രീകുമാർ ക്ലബ് കോർഡിനേറ്ററായും മുഹമ്മദ് റദ് വാൻ, ഷനോജ് , മുഹമ്മദ് റഷ് വാൻ കോർഡിനേറ്ററായും ശ്രീനന്ദ് മനോജ് മെമ്പർഷിപ്പ് കോർഡിനേറ്ററായും ഷായിസ് സമീർ അബ്ദുല്ല റഷ് വാൻ ഇവന്റ്സ് കോർഡിനേറ്ററായും ചുമതലയേറ്റു.
ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും ചുമതലയേറ്റ ഭാരവാഹികൾ ചടങ്ങിൽ വിശദീകരിച്ചു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ. വി, യൂത്ത് വിംഗ് ചുമതലയുള്ള എക്സ്കോം കോർഡിനേറ്റർ സിയാദ് സലാഹുദ്ധീൻ , ലേഡീസ് വിംഗ് ചെയർപേഴ്സൺ റാണി സുധീർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സാംസ്കാരിക പരിപാടികൾക്ക് ശേഷം ട്രഷറർ ജൂഢിൻ ഫെർണാണ്ടസ് നന്ദി അറിയിച്ചു.



