Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 30
    Breaking:
    • അക്കാഫ് ഇവന്റ്‌സ് യൂത്ത് ക്ലബ്ബിന് തുടക്കമായി
    • സൗദിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി; സൗജന്യ റീബുക്കിംഗും റീഫണ്ടും ലഭ്യമാക്കും
    • ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കി യു.എസ്; 10 സൈനിക വിമാനങ്ങൾ ഇസ്രായേലിലെത്തിച്ചു
    • 26 ലക്ഷം ദിര്‍ഹത്തിന്റെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്: ദുബായില്‍ ആറംഗ സംഘം അറസ്റ്റില്‍
    • നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം വർദ്ധന ഒഴിവാക്കണം: ദുബൈ കെ എം സി സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കി യു.എസ്; 10 സൈനിക വിമാനങ്ങൾ ഇസ്രായേലിലെത്തിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/10/2026 World Middle East Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽഅവീവ്– ഇറാനെതിരായ സൈനിക നടപടികൾക്കുള്ള സാധ്യതകൾ വർധിച്ചുവരുന്നതിനിടെ, അമേരിക്ക പത്ത് സൈനിക ചരക്ക് വിമാനങ്ങളും പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇസ്രായേലിലേക്ക് മാറ്റി. തെക്കൻ ഇസ്രായേലിലെ നെഗേവ് മേഖലയിലുള്ള ഒവ്ഡ, നെവാറ്റിം വ്യോമ താവളങ്ങളിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ യു.എസ് വിമാനങ്ങൾ ഇറങ്ങിയത്. അമേരിക്കയിലെ ടെക്സസിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിൽ നിന്നാണ് ഇവ പുറപ്പെട്ടതെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ, ഖത്തറിലും ജോർദാനിലും യു.എസ് ചരക്ക് വിമാനങ്ങൾ എത്തിയതായും വിവരമുണ്ട്.

    വരുന്ന നവംബറിൽ ഒരു അമേരിക്കൻ വിമാനവാഹിനിക്കപ്പൽ കൂടി മേഖലയിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ നീക്കങ്ങളെക്കുറിച്ച് യു.എസ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. വിമാനങ്ങളിൽ എത്തിച്ച ചരക്കുകളുടെ വിവരങ്ങളോ സൈനിക നീക്കത്തിന്റെ യഥാർത്ഥ ലക്ഷ്യമോ വ്യക്തമല്ലെങ്കിലും, ഇസ്രായേലും അമേരിക്കയും തമ്മിൽ ശക്തമായ ഏകോപനം നടക്കുന്നുണ്ടെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇറാനുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുക്കുന്ന ഏത് തീരുമാനത്തിനും തങ്ങൾ സജ്ജമാണെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനെതിരായ ആക്രമണങ്ങളുടെ സൈനിക ഓപ്ഷനുകൾ ട്രംപ് വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, അടുത്ത മാസം ഇറാനിൽ യു.എസ് പെട്ടെന്നുള്ള വ്യോമാക്രമണം നടത്തുകയും പിന്നീട് കാര്യമായ ലക്ഷ്യങ്ങൾ കൈവരിക്കാതെ വേഗത്തിൽ കരാറിലെത്തി സൈനിക നീക്കം അവസാനിപ്പിക്കുകയും ചെയ്യുമോ എന്ന് ഇസ്രായേലി സൈന്യത്തിന് ആശങ്കയുണ്ട്. ചെറിയ രീതിയിലുള്ള വ്യോമാക്രമണം കൊണ്ട് ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനോ അവരുടെ ആണവ പദ്ധതികൾ തടയാനോ സാധിക്കില്ലെന്നാണ് ഇസ്രായേൽ സൈനിക നേതൃത്വത്തിന്റെ വിലയിരുത്തൽ. ട്രംപിന്റെയും ഇസ്രായേലി രാഷ്ട്രീയ നേതൃത്വത്തിന്റെയും ലക്ഷ്യങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ച് ഇസ്രായേലി സുരക്ഷാ വിഭാഗങ്ങളും മുന്നറിയിപ്പ് നൽകുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran war us flights
    Latest News
    അക്കാഫ് ഇവന്റ്‌സ് യൂത്ത് ക്ലബ്ബിന് തുടക്കമായി
    30/10/2026
    സൗദിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി; സൗജന്യ റീബുക്കിംഗും റീഫണ്ടും ലഭ്യമാക്കും
    30/10/2026
    ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കി യു.എസ്; 10 സൈനിക വിമാനങ്ങൾ ഇസ്രായേലിലെത്തിച്ചു
    30/10/2026
    26 ലക്ഷം ദിര്‍ഹത്തിന്റെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്: ദുബായില്‍ ആറംഗ സംഘം അറസ്റ്റില്‍
    30/10/2026
    നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം വർദ്ധന ഒഴിവാക്കണം: ദുബൈ കെ എം സി സി
    30/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.