റിയാദ്- ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ റിയാദില്‍ നിര്യാതനായ തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വദേശി സുനില്‍ കുമാറിന്റെ (61) മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. റിയാദില്‍ നിന്ന് കേരളത്തിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന്, മൃതദേഹം റോഡ് മാര്‍ഗം ജിദ്ദയിലെത്തിച്ചാണ് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈന്‍ വഴി നാട്ടിലേക്ക് അയക്കുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് റിയാദ് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുനില്‍ കുമാര്‍ അന്തരിച്ചത്. സിന്ധുവാണ് ഭാര്യ. ഡോ. ഗോകുല്‍ സുനില്‍ കുമാര്‍, ദേവനന്ദ സുനില്‍ കുമാര്‍ എന്നിവരാണ് മക്കള്‍.
റസാഖ് വയല്കരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെല്‍ഫെയര്‍ ടീമും സുനില്‍ കുമാറിന്റെ സുഹൃത്തുക്കളായ ജയന് കൊടുങ്ങല്ലൂര്‍, നബീല്‍ അബ്ദുല്‍ ഖാദര്‍, കുഞ്ഞിമോന് എന്നിവരും ചേര്‍ന്നാണ് മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



