വാഷിംഗ്ടണ്‍– ഇറാനുമായുള്ള യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനായി അമേരിക്ക ഇതുവരെ 47 ബില്യണ്‍ (4,700 കോടി) ഡോളറിലധികം ചെലവഴിച്ചതായി പെന്റഗണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ യു.എസ്. പ്രതിരോധ വകുപ്പ് വെളിപ്പെടുത്തിയ ചെലവു കണക്കുകളേക്കാള്‍ 25 ശതമാനത്തിലധികം വര്‍ധനവാണുണ്ടായിട്ടുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരായ യുദ്ധത്തിൽ 81 വിമാനങ്ങളും ഹെലികോപ്റ്ററുകളും നശിച്ചതായി യു.എസ് റിപ്പോർട്ട്
യുദ്ധവുമായി ബന്ധപ്പെട്ട മൊത്തം പ്രവര്‍ത്തനച്ചെലവില്‍ സിംഹഭാഗവും ആയുധശേഖരം പുനഃസ്ഥാപിക്കുന്നതിനാണ് ഉപയോഗിച്ചത്. ഇതില്‍ ഉപയോഗിച്ചുതീര്‍ന്ന യുദ്ധോപകരണങ്ങള്‍ക്ക് പകരം പുതിയവ വാങ്ങാനായി 2,900 കോടി ഡോളറും, മറ്റ് സൈനിക ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ 600 കോടി ഡോളറും ചെലവഴിച്ചു.
അതേസമയം, അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള തുക ഈ പെന്റഗണ്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.



