റിയാദ്- തായിഫില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താന്‍ ഹൂത്തികളുടെ ശ്രമം. തായിഫ് ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി ഇന്ന് പുലര്‍ച്ചെ അറിയിച്ചു. ജിദ്ദയിലും യാമ്പുവിലും അപകട സാധ്യതയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് ഇന്ന് പുലര്‍ച്ചെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകട സാധ്യത നീങ്ങിയതായി സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



