Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 26
    Breaking:
    • 96 മണിക്കൂറിനുള്ളിൽ ഇറാനെതിരെ വൻ സൈനിക നടപടിക്ക് അമേരിക്ക സജ്ജമെന്ന്
    • സൗദി അറേബ്യയിലേക്ക് പ്രതിരോധ സേനയെ അയക്കാൻ ഈജിപ്ഷ്യൻ പാർലമെന്റിന്റെ അനുമതി
    • നവോദയ യൂണിറ്റ് സമ്മേളനം നടത്തി
    • ഖസീം പ്രവാസി സംഘം സെൻട്രൽ ഏരിയ സമ്മേളനം സമാപിച്ചു
    • പ്രവാസികൾക്ക് തണലായ നോർക്ക കെയർ നിലയ്ക്കരുത്- കേളി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    96 മണിക്കൂറിനുള്ളിൽ ഇറാനെതിരെ വൻ സൈനിക നടപടിക്ക് അമേരിക്ക സജ്ജമെന്ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/10/2026 World Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെതിരെ വിപുലമായ സൈനിക നടപടികൾ ആരംഭിക്കാൻ മിഡിൽ ഈസ്റ്റിലെ യു.എസ് സേന പൂർണ്ണ സജ്ജമാണെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്കായി ആവശ്യമായ സൈനിക വിന്യാസം മേഖലയിൽ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്ന് രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

    ഇറാനിലെ റഡാറുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ മറ്റ് സൈനിക ആസ്തികൾ എന്നിവയ്‌ക്കെതിരായ പരിമിതമായ ആക്രമണങ്ങൾക്കപ്പുറം വലിയ രീതിയിലുള്ള പ്രതികരണമായിരിക്കും ഇതെന്ന് ഉദ്യോഗസ്ഥർ സി.എൻ.എന്നിനോട് പറഞ്ഞു. ട്രംപ് ഒരു ഉത്തരവ് പുറപ്പെടുവിക്കുമോ എന്നതല്ല, എന്ന് പുറപ്പെടുവിക്കും എന്നത് മാത്രമാണ് ഇനി അറിയാനുള്ളതെന്ന് സൈനിക ആസൂത്രണ ചർച്ചകളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് എന്ന് വേണമെങ്കിലും ട്രംപിന്റെ ഉത്തരവ് ഉണ്ടായേക്കാം. എന്നാൽ, യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇതിനുള്ള സാധ്യതയെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, യു.എസ് തന്ത്രങ്ങളെക്കുറിച്ച് ഇറാന് ധാരണയുള്ളതിനാൽ ലക്ഷ്യമിടുന്ന കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കുക എന്നത് കൂടുതൽ വെല്ലുവിളിയാണെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. എങ്കിലും, യു.എസ് സെൻട്രൽ കമാൻഡും പെന്റഗണും ചേർന്ന് ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ലക്ഷ്യപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

    ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമുള്ള നടപടികളിൽ ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, വലിയ സൈനിക നടപടികളിലേക്ക് കടക്കാനാണ് അദ്ദേഹത്തിന് താല്പര്യമെന്നാണ് സൂചന. മുൻപും ഇത്തരം ഘട്ടങ്ങളിൽ തീരുമാനത്തിൽ നിന്ന് ട്രംപ് അവസാന നിമിഷം പിന്മാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    US Army us-iran war
    Latest News
    96 മണിക്കൂറിനുള്ളിൽ ഇറാനെതിരെ വൻ സൈനിക നടപടിക്ക് അമേരിക്ക സജ്ജമെന്ന്
    26/10/2026
    സൗദി അറേബ്യയിലേക്ക് പ്രതിരോധ സേനയെ അയക്കാൻ ഈജിപ്ഷ്യൻ പാർലമെന്റിന്റെ അനുമതി
    26/10/2026
    നവോദയ യൂണിറ്റ് സമ്മേളനം നടത്തി
    26/10/2026
    ഖസീം പ്രവാസി സംഘം സെൻട്രൽ ഏരിയ സമ്മേളനം സമാപിച്ചു
    26/10/2026
    പ്രവാസികൾക്ക് തണലായ നോർക്ക കെയർ നിലയ്ക്കരുത്- കേളി
    26/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.