സൻആ- കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായി ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂത്തികൾ അറിയിച്ചു. തലസ്ഥാനമായ റിയാദിലേതുൾപ്പെടെ മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണ വ്യവസായ കേന്ദ്രങ്ങൾ, ഒരു എണ്ണ പൈപ്പ്ലൈൻ, ഒരു വ്യോമതാവളം എന്നിവ ആക്രമിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ട് ഘട്ടങ്ങളിലായാണ് ആക്രമിച്ചതെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പറഞ്ഞു. കൂടാതെ, കിഴക്കൻ പ്രവിശ്യയിലെ ദമാം, തെക്കൻ മേഖലയിലെ നജ്റാൻ വിമാനത്താവളങ്ങളും ആക്രമിച്ചു. തെക്ക് ഖമീസ് മുശൈത്തിലെ വ്യോമത്താവളവും ആക്രമിച്ചു. ഇവക്കു പുറമെ ക്രൂഡ് ഓയിൽ പമ്പിംഗ് സ്റ്റേഷനുകളും കിഴക്ക്- പടിഞ്ഞാറ് ക്രൂഡ് ഓയിൽ പൈപ്പ്ലൈനും തങ്ങൾ ആക്രമിച്ചതായി യഹ്യ സരീഅ് പറഞ്ഞു.
അതേസമയം, പുണ്യസ്ഥലങ്ങളായ മക്കയും മദീനയും ലക്ഷ്യമിട്ട് തങ്ങൾ ആക്രമണങ്ങൾക്ക് ശ്രമിച്ചിട്ടില്ലെന്ന് ഹൂത്തി വക്താവ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



