കോഴിക്കോട്- പെരുവയൽ കുറ്റിക്കാട്ടൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശി ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കുഞ്ഞിനെ അച്ഛൻ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. ഇത് കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചിരുന്നു. പിന്നാലെ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. ഭർത്താവ് നിരന്തരം കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ അഞ്ജന പൊലീസിന് മൊഴി നൽകി. മർദ്ദന വിവരം മറച്ചുവെച്ചു എന്ന കുറ്റത്തിനാണ് മാതാവിനെ പ്രതി ചേർത്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



