Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 23
    Breaking:
    • ഹൂത്തികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ്
    • തൊഴിലാളികളുടെ ശമ്പളം കുടിശ്ശികയാക്കിയാൽ കടുപ്പിക്കാൻ കുവൈത്ത്; കമ്പനികൾക്ക് കശന മുന്നറിയിപ്പ്
    • സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണം: ശക്തമായി അപലപിച്ച് യു.എന്‍ മേധാവി
    • യു.എ.ഇയിൽ എണ്ണ ചോര്‍ച്ച: ഉമ്മുല്‍ഖുവൈനിലെ ബീച്ചുകൾ അടച്ചു
    • ദക്ഷിണ സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന തകർത്തു; ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സൗദി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണം: ശക്തമായി അപലപിച്ച് യു.എന്‍ മേധാവി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/10/2026 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് സിറ്റി– സൗദി അറേബ്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തുടരുന്ന ആക്രമണങ്ങളെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള കടന്നാക്രമണങ്ങള്‍ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ലോകമെമ്പാടും സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് കാലാവസ്ഥാ പ്രതിഭാസമായ ‘എല്‍ നിനോ’ പോലെ ആഗോളതലത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയാണെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. യുദ്ധ മേഖലകളിൽ നിന്ന് വളരെ അകലെയുള്ള ഇടങ്ങളിൽ പോലും സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ അവസ്ഥ വികസ്വര രാജ്യങ്ങളെയാണ് ഏറ്റവും കഠിനമായി ബാധിക്കുന്നത്. ഊര്‍ജ വിപണികള്‍, കപ്പല്‍ ഗതാഗത പാതകൾ, വിതരണ ശൃംഖലകള്‍ എന്നിവ വഴിയാണ് യുദ്ധത്തിന്റെ ആഘാതങ്ങൾ സാധാരണക്കാരുടെ അടുക്കളകളിലേക്ക് വരെ പടരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യെമനിലെ തഇസ് നഗരത്തിലും മറ്റ് പ്രദേശങ്ങളിലും പോരാട്ടം രൂക്ഷമാകുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ നിർബന്ധിതമായി പലായനം ചെയ്യപ്പെട്ടത്. മേഖലയിൽ രാഷ്ട്രീയ പരിഹാരമാണ് അനിവാര്യമെന്നും സംഭാഷണങ്ങൾ തുടരാൻ തന്റെ പ്രത്യേക പ്രതിനിധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    മധ്യപൂര്‍വേഷ്യ, ഉക്രെയ്ന്‍, സുഡാന്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങൾക്കും സാധാരണക്കാർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഗാസയിലേക്കുള്ള അവശ്യ സഹായങ്ങളുടെ ഒഴുക്ക് ഇസ്രായേല്‍ തടസ്സപ്പെടുത്തുന്നതിനെയും വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അതിക്രമങ്ങളെയും അദ്ദേഹം വിമർശിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങൾക്ക് ഭക്ഷണം നൽകാനായി 45 കോടി ഡോളര്‍ ധനസഹായം നൽകാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം അഭ്യർഥിച്ചു. ഫലസ്തീൻ വിഷയം പരിഹരിക്കാൻ ദ്വിരാഷ്ട്ര പരിഹാരമെന്ന വിശ്വസനീയമായ രാഷ്ട്രീയ പാത വേണമെന്ന ആവശ്യവും അദ്ദേഹം ആവർത്തിച്ചു.

    അടുത്തിടെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എൻ മേധാവിയുടെ പ്രതികരണം. റിയാദ്, അബഹ, ദമാം എയർപോർട്ടുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഒരു ഇന്ത്യക്കാരനടക്കം നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Antonio Guterres Houthi Attack
    Latest News
    ഹൂത്തികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ്
    23/10/2026
    തൊഴിലാളികളുടെ ശമ്പളം കുടിശ്ശികയാക്കിയാൽ കടുപ്പിക്കാൻ കുവൈത്ത്; കമ്പനികൾക്ക് കശന മുന്നറിയിപ്പ്
    23/10/2026
    സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണം: ശക്തമായി അപലപിച്ച് യു.എന്‍ മേധാവി
    23/10/2026
    യു.എ.ഇയിൽ എണ്ണ ചോര്‍ച്ച: ഉമ്മുല്‍ഖുവൈനിലെ ബീച്ചുകൾ അടച്ചു
    23/10/2026
    ദക്ഷിണ സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന തകർത്തു; ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സൗദി
    23/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.