ദോഹ– സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ മാറ്റം വരുത്തി ഖത്തർ എയർവേയ്സ്. ജിദ്ദയിലേക്കും തിരിച്ചുമുള്ള പ്രതിദിന സർവീസുകളുടെ എണ്ണം ഏഴിൽ നിന്ന് നാലായി വെട്ടിക്കുറച്ചു. കൂടാതെ റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് 2026 ഒക്ടോബർ 24 വരെ നീട്ടിയതായും എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.
സമയക്രമങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ തങ്ങളുടെ യാത്രയ്ക്ക് 48 മണിക്കൂർ മുൻപെങ്കിലും എയർലൈനുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനുമായി ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







