ദുബായ്- അകാലത്തിൽ വിട പറഞ്ഞു പോയ പ്രശസ്ത യുവ മാപ്പിളപ്പാട്ട്, സിനിമ പിന്നണി ഗായകനുമായ നിസാർ വയനാടിന്റെ ഓർമക്കായി സംഘടിപ്പിക്കുന്ന നിസാർ വയനാട് മെഗാ ഷോയുടെ ബ്രോഷർ പ്രകാശനവും ടിക്കറ്റ് വിതരണോൽഘാടനവും നടന്നു. ദുബായ് സുൽഫി മീഡിയയിൽ നടന്ന പരിപാടിയിൽ ബ്രോഷർ പ്രകാശനം സജു ഒലീസിയ, സമദ് മിമിക്സ്, ഫൈസൽ റാസി, ജാഫർ മാറാക്കര, നവാസ് കടവനാട്, അക്ബർ എന്നിവർ ചേർന്ന് നിർവഹിച്ചു.
പരിപാടിയുടെ 50 ടിക്കറ്റുകൾ ഡോ. സുലൈമാൻ മതിലക (മാസ്റ്റർ മീഡിയ) ത്തിന് നൽകി വാഹിദ് ദുബായ് ടിക്കറ്റ് വിതരണം ഉത്ഘാടനം ചെയ്തു. പ്രശസ്ത സംഗീതജ്ഞൻ പ്രണവം മധു മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. മിന്നൽ നിച്ചു, ജിമ്മി എറണാകുളം (കാമറോങ് എക്സ്പോർട്സ്) എന്നിവരും സൂൽഫികർ അസീസിൽ നിന്നും ടിക്കറ്റുകൾ ഏറ്റുവാങ്ങി.
നിസാർ വായനാടിന്റെ സ്വപ്ന സാഫല്യമായ നിസാർ ഷോ നവംബർ 20 ആം തിയ്യതി വയനാട് എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സുഹൃത്തുക്കൾ യാഥാർഥ്യമാക്കും. നടനും കലാകാരനുമായ സുൽഫിക്കർ അസീസാണ് പരിപാടിയുടെ മുഖ്യസംഘാടകൻ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







