കുവൈത്ത് സിറ്റി– മയക്കുമരുന്ന് കടത്ത് കേസിൽ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ആന്റി-നാർക്കോട്ടിക്സ് ഡിപ്പാർട്ട്മെന്റാണ് പ്രതിയെ തൊണ്ടിസഹിതം പിടികൂടിയത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷനു മുന്നിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
സമാനമായ മറ്റൊരു കേസിൽ, മയക്കുമരുന്ന് കൈവശം വെച്ച എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരനായ കുവൈത്തി പൗരന് കോടതി പതിനഞ്ച് വർഷം തടവും ഒരു ലക്ഷം കുവൈത്തി ദീനാർ പിഴയും വിധിച്ചു. ഈജിപ്തിൽ നിന്ന് വിമാനമാർഗം 1,903 ലഹരി ഗുളികകളുമായി എത്തിയപ്പോഴാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് മയക്കുമരുന്ന് കൈവശം വെച്ച മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന് നാല് വർഷം തടവും ആയിരം കുവൈത്തി ദീനാർ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







