Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 18
    Breaking:
    • നജ്‌റാനിൽ പ്രൊജക്‌ടൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; വീടുകളും കാറുകളും തകർന്നു
    • ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി മെഹർദാദ് അഖ്ലാഗി കെതാബ്ചി ചുമതലയേറ്റു
    • കാലിക്കറ്റ് സർവകലാശാല പഠനബോർഡുകൾ സംഘ്പരിവാർ മയം, സിൻഡിക്കറ്റിനെതിരെ യു.ഡി.എഫിൽ കടുത്ത വിമർശനം
    • വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി അംഗീകരിക്കാനാകില്ല-പിണറായി വിജയൻ
    • പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി മെഹർദാദ് അഖ്ലാഗി കെതാബ്ചി ചുമതലയേറ്റു

    എലീസ മറിയംBy എലീസ മറിയം18/10/2026 World Iran Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെഹ്‌റാൻ– ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി പ്രതിരോധ വ്യവസായ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥനായ മെഹർദാദ് അഖ്ലാഗി കെതാബ്ചിയെ ഇറാൻ പാർലമെന്റ് അംഗീകരിച്ചു. വോട്ടെടുപ്പിൽ സഭയിലുണ്ടായിരുന്ന 277 പാർലമെന്റ് അംഗങ്ങളിൽ 237 പേരുടെ വൻ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

    🚨“Tehran ⁠had taken necessary measures to counter "mother of all bombs" against Iran : Iranian New Defence Minister🚨 Akhlaqi pledged to rebuild the country’s military-industrial infrastructure, accelerate the development of defence technologies & expand cooperation with private-sector companies. #Iran #Akhlaqi #Israel #MOAB #Tehran

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Global News (@Jarvis945) October 18, 2026

    കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അന്നത്തെ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് എട്ട് മാസത്തോളമായി താൽക്കാലിക ചുമതല വഹിച്ചുവരികയായിരുന്ന ബ്രിഗേഡിയർ ജനറൽ മജീദ് ഇബ്ൻ അൽ-റെസയ്ക്ക് പകരക്കാരനായാണ് അഖ്ലാഗി ചുമതലയേൽക്കുന്നത്.

    ഔദ്യോഗികമായി സൈനിക റാങ്കുകൾ ഒന്നുമില്ലെങ്കിലും ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിൽ 42 വർഷത്തെ ദീർഘകാല പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് മെഹർദാദ് അഖ്ലാഗി. 2013 മുതൽ ഇറാന്റെ ഔദ്യോഗിക ആയുധ നിർമ്മാണ പൊതുമേഖലാ സ്ഥാപനമായ ‘ഡിഫൻസ് ഇൻഡസ്ട്രീസ് ഓർഗനൈസേഷന്റെ’ മേധാവിയായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.

    ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു എന്നാരോപിച്ച് 2007-ൽ ഐക്യരാഷ്ട്രസഭയും തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇദ്ദേഹത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

    അതേസമയം, പുതിയ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി അഖ്ലാഗി രംഗത്തെത്തി. അമേരിക്കയോ മറ്റ് ശത്രുരാജ്യങ്ങളോ വീണ്ടും ഇറാനെതിരെ സൈനിക ആക്രമണത്തിന് മുതിർന്നാൽ രാജ്യം അപ്രതീക്ഷിതവും അതിശക്തവുമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran deffence minister iran parliament
    Latest News
    നജ്‌റാനിൽ പ്രൊജക്‌ടൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; വീടുകളും കാറുകളും തകർന്നു
    18/10/2026
    ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി മെഹർദാദ് അഖ്ലാഗി കെതാബ്ചി ചുമതലയേറ്റു
    18/10/2026
    കാലിക്കറ്റ് സർവകലാശാല പഠനബോർഡുകൾ സംഘ്പരിവാർ മയം, സിൻഡിക്കറ്റിനെതിരെ യു.ഡി.എഫിൽ കടുത്ത വിമർശനം
    18/10/2026
    വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി അംഗീകരിക്കാനാകില്ല-പിണറായി വിജയൻ
    18/10/2026
    പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ
    18/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.