നജ്റാൻ: സൗദി നാഷണൽ ഗാർഡ് മന്ത്രാലയത്തിന്റെ എച്ച്-6ഐ (AH-6i) നിരീക്ഷണ ഹെലികോപ്റ്റർ സൗദി അതിർത്തിക്കുള്ളിലെ നജ്റാൻ മേഖലയിൽ തകർന്നു വീണതായി യെമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരും അപകടത്തിൽ കൊല്ലപ്പെട്ടതായി അൽ-മാലിക്കി അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സമാധാനവും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







