ഫുജെെറ: മലയാളി യുവാവ് ഫുജെെറയിൽ വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴ മാറാടി സ്വദേശി റെസ്വിന് റഷീദ് തെള്ളിക്കുന്നേലാണ് (24) മരിച്ചത്. ഫുജെെറ സിറ്റി സെന്ററിലെ അൽ ബെെക്ക് കൗണ്ടറിൽ സെയിൽസ്മാൻ ആയി ജോലിചെയ്തു വരികയായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് റെസ്വിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ച് അപകടമുണ്ടാകുന്നത്. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. ഡിസംബറിൽ വിവാഹം ഉറപ്പിച്ചിരുന്ന റെസ്വിന് നവംബർ ആദ്യം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. റഷീദ് – സീനത്ത് ദമ്പതികളുടെ മകനാണ്. റമീസ്, ഫിദ എന്നിവർ സഹോദരങ്ങളാണ്. ഫുജെെറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







