അബുദാബി- അബുദാബിയിലെ സ്വകാര്യ സ്‌കൂളിൽ വെച്ച് നാല് വിദ്യാർത്ഥികളെ മർദ്ദിച്ച അധ്യാപകന് രണ്ട് വർഷം തടവും ശിക്ഷാ കാലാവധിക്ക് ശേഷം യു.എ.ഇയിൽ നിന്ന് നാടുകടത്തലും. അബുദാബി ക്രിമിനൽ കോടതിയുടേതാണ് വിധി. കോടതി ചെലവുകളും പ്രതി നൽകണമെന്ന് ഉത്തരവിലുണ്ട്.
ക്ലാസിൽ അച്ചടക്കം പാലിക്കാനും തടസ്സങ്ങൾ ഒഴിവാക്കാനുമാണ് വിദ്യാർത്ഥികളെ ആക്രമിച്ചതെന്ന് പ്രതി അന്വേഷണത്തിലും കോടതിയിലും കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ യാതൊരു ന്യായീകരണവുമില്ലാത്ത കടുത്ത ക്രൂരതയാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായതെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂളിലെ ഇത്തരം അതിക്രമങ്ങൾ പൊതുസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്നും സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതിക്ക് കർശന ശിക്ഷ വിധിച്ചതെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







