റിയാദ്- തിരുവനന്തപുരം പെരിങ്ങൻമല സ്വദേശി ഫയാസ് മൻസിലിൽ മുഹമ്മദ് ഹസൈൻ (47) ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. 25 വർഷമായി പ്രവാസിയായ അദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
നെഞ്ച് വേദനയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ അപ്പോയിന്റ്മെന്റ് ലഭിച്ച് ഡോക്ടറെ കാണാനുള്ള തയ്യാറെടുപ്പിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടി. വിദഗ്ധ ചികിത്സക്കായി കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഹമ്മദ് സുബൈർ, ആമിന ഉമ്മ എന്നിവർ മാതാപിതാക്കളാണ്. ഷൈജയാണ് ഭാര്യ. ഫായിസ് മോൻ, ഫിദ ഫാത്തിമ എന്നിവർ മക്കളാണ്.
മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് കെ എം സി സി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി നവാസ്ഖാൻ ബീമാപള്ളി, ഷറഫു പുളിക്കൽ, നസീർ കണ്ണീരി, ബന്ധുവായ നാഷിം കൊച്ചുകലുങ്ക് എന്നിവർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







