റിയാദ്- കൈറോയിലേക്കുള്ള യാത്രാമധ്യേ റിയാദിൽ കുടുങ്ങിയ ഒമ്പത് മലയാളികൾ ഇന്ന് തിരിക്കും. രണ്ടു പേർ മദീന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏഴു പേർ ബഹ്റൈൻ വഴിയുമാണ് യാത്ര തുടരുന്നത്.
മലപ്പുറം വേങ്ങര സ്വദേശികളായ ഹാരിസ് അഞ്ചുകണ്ടൻ, മുഹമ്മദ് നഗാഷ് അഞ്ചുകണ്ടൻ, മുഹമ്മദ് ശാഹിദ് ചിറക്കൽ, ഫാത്തിമ ഫിദ, മുഹമ്മദ് നജീബ് പുലാതറക്കൽ, ഇബ്രാഹിം തറയിൽ, സുബൈദ ഇബ്രാഹീം, മുഹമ്മദ് റബീഹ്, മുഹമ്മദ് അബ്ബാസ് എന്നിവരാണ് യാത്രാമധ്യേ റിയാദിൽ കുടുങ്ങിയത്.
ശനിയാഴ്ചയാണ് ഇവർ കോഴിക്കോട് നിന്നും നാസ് എയർ വിമാനത്തിൽ റിയാദ് വഴി കൈറോയിലേക്ക് പുറപ്പെട്ടത്. ഇവരുടെ വിമാനം റിയാദിൽ നിന്ന് കൈറോയിലേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈലാക്രമണമുണ്ടായത്. ഇതോടെ അടിയന്തര ഒഴിപ്പിക്കലിന്റെ ഭാഗമായി ഇവരെ വിമാനത്താവളത്തിന് പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴച ഇന്ത്യൻ എംബസിയാണ് ഇവർക്ക് ഇമിഗ്രേഷൻ നടപടികൾ പൂർത്തിക്കാൻ സൗകര്യമൊരുക്കിയത്. ഹാരിസ്, മുഹമ്മദ് നഗാഷ് എന്നിവരാണ് മദീന വഴി പോകുന്നത്. നൗഷാദ് ചാക്കീരി, റാഫി നെസ്റ്റോ എന്നിവരാണ് ഇവർക്കാവശ്യമായ സൗകര്യങ്ങൾ റിയാദിൽ ഒരുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







