Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 11
    Breaking:
    • കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ
    • റിയാദ് വിമാനത്താവള ആക്രമണം: ഇരകളിൽ ഉംറ തീർഥാടകരും; യാത്രാത്തടസ്സത്തിലായ പൗരന്മാർക്ക് സഹായവുമായി സൗദി എംബസികൾ
    • ഐ എസ് എൽ: കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല തുടക്കം, ഇന്റർ കാശിയെ 2 ഗോളിന് തോൽപ്പിച്ചു
    • ഇന്നലെ റിയാദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്; എമിഗ്രേഷൻ പൂർത്തിയാക്കണം
    • റിയാദ് എയർപോർട്ട് ഹൂത്തി ആക്രമണം: ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇന്നലെ റിയാദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്; എമിഗ്രേഷൻ പൂർത്തിയാക്കണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി എമിഗ്രേഷൻ പൂർത്തിയാക്കാതെ പുറത്തിറങ്ങിയ ഇന്ത്യൻ യാത്രക്കാർ റിയാദിലെ റാഡിസൻ ഹോട്ടലിലെത്തി അനന്തരനടപടികൾ പൂർത്തിയാക്കണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഇതിന്നായി ഇവിടെ ജവാസാത്ത് ഉദ്യോഗസ്ഥരും എയർലൈൻ ഉദ്യോഗസ്ഥരും സജ്ജരാണ്. ഇന്നലെ (ശനി) ഉച്ചക്ക് ശേഷം റിയാദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരാണ് ഹൂത്തി ആക്രമണത്തെ തുടർന്ന് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാകാതെ പുറത്തിറങ്ങിയത്.
    പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി കാമ്പസിൽ താമസ സൗകര്യം ലഭിച്ചവർക്ക് അവിടെ തന്നെ അതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന്റെ ഭാഗമായി ട്രാൻസിറ്റിലെത്തി എമിഗ്രേഷൻ പൂർത്തിയാക്കാത്തവരും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കണം. അവർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് താമസ സൗകര്യവും അനുബന്ധ യാത്രാനടപടികളും പൂർത്തിയാക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
    ഇന്നലെ ഉച്ചക്ക് ശേഷം കോഴിക്കോട് നിന്ന് റിയാദിലെത്തിയ നാസ് എയർ വിമാനത്തിലുണ്ടായിരുന്നവരെ കാർഗോ സെക്ഷൻ വഴി അടിയന്തര ഒഴിപ്പിക്കൽ നടത്തുകയായിരുന്നു. ഇവരിൽ ഒമ്പത് മലയാളികൾ കൈറോയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്. ഇവർ വിസയോ എമിഗ്രേഷൻ നടപടികളോ ഇല്ലാതെയാണ് പുറത്തിറങ്ങിയിരുന്നത്. കോഴിക്കോട് നിന്ന് റിയാദ് വഴി ജിദ്ദയിലേക്കുളള സൗദി എയർലൈൻസ് വിമാനത്തിൽ എത്തിയ യാത്രക്കാരും റിയാദ് വിമാനത്താവളത്തിൽ അടിയന്തര ഒഴിപ്പിക്കലിൽ ഉൾപ്പെട്ടിരുന്നു. അവരും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് പുറത്തിറങ്ങിയിരുന്നത്.
    ഇക്കാര്യം ഇന്ത്യൻ എംബസി കോൺസുലാർമാരായ വൈ. സാബിർ, ശാരിഖ് ബദർ എന്നിവർ സൗദി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് എമിഗ്രേഷനുള്ള നടപടികൾ അന്തിമമാക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Indian Embassy in Riyadh Riyadh Airport
    Latest News
    കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ
    11/10/2026
    റിയാദ് വിമാനത്താവള ആക്രമണം: ഇരകളിൽ ഉംറ തീർഥാടകരും; യാത്രാത്തടസ്സത്തിലായ പൗരന്മാർക്ക് സഹായവുമായി സൗദി എംബസികൾ
    11/10/2026
    ഐ എസ് എൽ: കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല തുടക്കം, ഇന്റർ കാശിയെ 2 ഗോളിന് തോൽപ്പിച്ചു
    11/10/2026
    ഇന്നലെ റിയാദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്; എമിഗ്രേഷൻ പൂർത്തിയാക്കണം
    11/10/2026
    റിയാദ് എയർപോർട്ട് ഹൂത്തി ആക്രമണം: ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം
    11/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.