Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 11
    Breaking:
    • സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കരുത്: യാത്രക്കാർക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്
    • തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് യു.എ.ഇ നാഷണൽ ഗാർഡ് 22 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
    • റിയാദ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ്
    • റിയാദിൽ ഹൂത്തി ആക്രമണ ഭീതി; സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്
    • അനിവാര്യ സഹചര്യങ്ങളില്ലെങ്കിൽ ബാരിക്കേഡുകൾ മാറ്റണം- സുപ്രീം കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    അനിവാര്യ സഹചര്യങ്ങളില്ലെങ്കിൽ ബാരിക്കേഡുകൾ മാറ്റണം- സുപ്രീം കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2026 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Supreme court
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- കോക്ക്‌റോച്ച് ജനതാ പാർട്ടി (സി ജെ പി) നടത്തുന്ന പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതിനെതിരെയുള്ള ഹർജികളിൽ പ്രത്യേക സിറ്റിംഗ് നടത്തി സുപ്രീം കോടതി. ‘തീർത്തും അനിവാര്യമായ’ സാഹചര്യങ്ങളിലല്ലാതെ ബാരിക്കേഡുകൾ മുഴുവൻ മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.
    വൻതോതിലുള്ള ജനസഞ്ചയം നിരോധിക്കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163ാം വകുപ്പ് പിൻവലിക്കാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു
    സുപ്രീം കോടതിക്കും സമീപപ്രദേശങ്ങളിലും ഏർപ്പെടുത്തിയ സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ നീക്കം ചെയ്യാനും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സി ജെ പി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, പൊതുസമാധാനപാലന വ്യവസ്ഥകൾക്ക് വിധേയമായി ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം സാധാരണ നിലയിലാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
    വെള്ളിയാഴ്ച വിഷയം പരിഗണിച്ചപ്പോൾ, പ്രതിഷേധം കാരണം ഒക്ടോബർ 10ന് ഡൽഹിയിലേക്കുള്ള മെട്രോ, ട്രെയിൻ ഗതാഗതം പൂർണ്ണമായി തടയരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ബാഗ്ചി, ജസ്റ്റിസ് മോഹന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു. കാര്യങ്ങളെല്ലാം സ്തംഭിപ്പിക്കാൻ കഴിയില്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്. എന്നാൽ ഇതിനു ശേഷവും മെട്രോ സ്റ്റേഷനുകൾ അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് ഹർജിക്കാരനും അഭിഭാഷകനുമായ ശൈലേന്ദ്ര മണി ത്രിപാഠി ചൂണ്ടിക്കാട്ടി.
    ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അത് പൊലീസ് ആക്ടിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടായിരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത നടപടികളെക്കുറിച്ചും അനുബന്ധ സാഹചര്യങ്ങളെക്കുറിച്ചും ഡൽഹി പൊലീസ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ എന്നിവരുൾപ്പെടെയുള്ള അധികാരികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചൊവ്വാഴ്ചയ്ക്കകം ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    DELHI PROTEST Supreme court
    Latest News
    സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കരുത്: യാത്രക്കാർക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്
    11/10/2026
    തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് യു.എ.ഇ നാഷണൽ ഗാർഡ് 22 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
    11/10/2026
    റിയാദ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ്
    11/10/2026
    റിയാദിൽ ഹൂത്തി ആക്രമണ ഭീതി; സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്
    11/10/2026
    അനിവാര്യ സഹചര്യങ്ങളില്ലെങ്കിൽ ബാരിക്കേഡുകൾ മാറ്റണം- സുപ്രീം കോടതി
    11/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.