Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 11
    Breaking:
    • സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കരുത്: യാത്രക്കാർക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്
    • തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് യു.എ.ഇ നാഷണൽ ഗാർഡ് 22 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
    • റിയാദ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ്
    • റിയാദിൽ ഹൂത്തി ആക്രമണ ഭീതി; സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്
    • അനിവാര്യ സഹചര്യങ്ങളില്ലെങ്കിൽ ബാരിക്കേഡുകൾ മാറ്റണം- സുപ്രീം കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പ്രവാസി കുടുംബങ്ങൾക്ക് കരുത്തായി കെ.എം.സി.സി സുരക്ഷാ പദ്ധതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2026 Community Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ- ഓഡിനേറ്റർമാർക്ക് വേണ്ടി സംഘടിപ്പിച്ചു വരുന്ന പരിശീലന ക്യാമ്പിന്റെയും മൊബൈൽ ആപ്പ് പരിചയപ്പെടുത്തലിന്റെയും സമാപനം സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകുന്ന സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി തുടർന്നും ശക്തമായി നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ പറഞ്ഞു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവരുടെയും ജാഗ്രതയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    സുരക്ഷ പദ്ധതി കോ – ഓഡിനേറ്റർമാർക്ക് വേണ്ടി സൗദിയിലുടനീളം കഴിഞ്ഞ ഒരുമാസമായി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന പരിശീലന ക്യാമ്പും മൊബൈൽ ആപ്പ് പരിചയപ്പെടുത്തലിന്റെയും സമാപനം റിയാദിലെ ഷോല മാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷകൾ നഷ്ടപ്പെട്ട നിരവധി പ്രവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ പദ്ധതിയിലൂടെ ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ സഹായം നൽകാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

    റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സുരക്ഷാ പദ്ധതി ചീഫ് കോഓർഡിനേറ്റർ റഫീഖ് പാറക്കൽ പരിശീലനത്തിന് നേതൃത്വം നൽകി. പദ്ധതിയുടെ നാൾവഴികൾ, പ്രവർത്തനരീതികൾ, അംഗത്വ നടപടികൾ, മൊബൈൽ ആപ്പിന്റെ ഉപയോഗം, സേവനങ്ങൾ അർഹരായ പ്രവാസി കുടുംബങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.
    പ്രവാസജീവിതത്തിനിടെ അപ്രതീക്ഷിത പ്രതിസന്ധികൾ നേരിടേണ്ടിവരുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തികവും സാമൂഹികവുമായ ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെ 2014ലാണ് കെ.എം.സി.സി സുരക്ഷാ പദ്ധതി ആരംഭിച്ചത്. പതിനാലാം വർഷത്തിലേക്ക് കടക്കുന്ന പദ്ധതിയിൽ ഓരോ വർഷവും ശരാശരി ഒരു ലക്ഷത്തോളം പേർ അംഗങ്ങളാകുന്നുണ്ട്. ജാതി-മത ഭേദമന്യേ എല്ലാ പ്രവാസികൾക്കും പദ്ധതിയിൽ അംഗത്വമെടുക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2027 വർഷത്തേക്കുള്ള അംഗത്വ ക്യാമ്പയിൻ സെപ്റ്റംബർ 15-ന് ആരംഭിച്ച് ഡിസംബർ 15ന് അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
    സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, വൈസ് പ്രസിഡന്റുമാരായ ഉസ്മാൻ അലി പാലത്തിങ്ങൽ, ശറഫുദ്ധീൻ കണ്ണേറ്റി, സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ചെയർമാൻ യു.പി. മുസ്തഫ, വാദിദവാസിർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് കോഴിച്ചെന, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ. കോയാമു ഹാജി, മുജീബ് ഉപ്പട, മൊയ്തീൻകുട്ടി തെന്നല, മുഹമ്മദ് വേങ്ങര, ജലീൽ തിരൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ മാങ്കാവ്, നജീബ് നല്ലാംങ്കണ്ടി, ഷമീർ പറമ്പത്ത്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, പി സി മജീദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
    നജീബ് വാഫിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kmcc saudi
    Latest News
    സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കരുത്: യാത്രക്കാർക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്
    11/10/2026
    തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് യു.എ.ഇ നാഷണൽ ഗാർഡ് 22 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
    11/10/2026
    റിയാദ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ്
    11/10/2026
    റിയാദിൽ ഹൂത്തി ആക്രമണ ഭീതി; സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്
    11/10/2026
    അനിവാര്യ സഹചര്യങ്ങളില്ലെങ്കിൽ ബാരിക്കേഡുകൾ മാറ്റണം- സുപ്രീം കോടതി
    11/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.