ന്യൂദൽഹി- ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹി ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി നാടകീയ സംഭവങ്ങൾ. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കം നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുറ്റ്യൂബർ ധ്രുവ് റാഠി, കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെ എന്നിവരെല്ലാം പോലീസ് കസ്റ്റഡിയിലാണ്. ദൽഹിയിലെത്തിയ ഉടൻ വിമാനത്തിനുള്ളിൽ വെച്ചാണ് അഭിജിത് ദീപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച രാവിലെ മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിലാണ് പോലീസ് സംഘം പ്രവേശിച്ചത്. പോലീസ് എത്തുന്ന വിവരം അറിഞ്ഞ ദിപ്കെ സംഭവത്തിന്റെ ലൈവ് ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. വിമാനത്തിനുള്ളിലെ നാടകീയ രംഗങ്ങൾ തങ്ങൾ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ കാത്തുനിൽക്കാതെ പോലീസ് ഉള്ളിൽ കയറിവന്നതിനെ CJP അംഗങ്ങൾ ചോദ്യം ചെയ്തു. “നിങ്ങൾക്ക് ഞങ്ങൾ പുറത്തിറങ്ങുന്നത് വരെ കാത്തുനിൽക്കാമായിരുന്നല്ലോ. വന്ന് അറസ്റ്റ് ചെയ്യൂ, ഞങ്ങൾ പേടിക്കുന്നില്ല” എന്ന് വനിതാ പോലീസുകാരോട് അഭിജിത് ദിപ്കെ പറയുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇത് അറസ്റ്റ് അല്ലെന്നും സഹകരിക്കണമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. അഭിജിത് ദിപ്കെയ്ക്ക് പുറമെ സി.ജെ.പി അംഗങ്ങളായ സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവരെയും വിമാനത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാർട്ടിയുടെ പ്രതികരണവും മറ്റ് കരുതൽ തടങ്കലുകളും പ്രതിഷേധ സ്ഥലത്ത് എത്തുന്നതിന് മുൻപ് സി.ജെ.പി നേതൃത്വത്തെ തടയുക എന്ന ലക്ഷ്യത്തോടെയുള്ള അധികാരപ്രയോഗമാണിതെന്ന് പാർട്ടി അപലപിച്ചു. ദിപ്കെ, ദാസ്, റാങ്ക് എന്നിവരെ ഉടൻ നിരുപാധികം മോചിപ്പിക്കണമെന്ന് CJP ആവശ്യപ്പെട്ടു.
രാവിലെത്തന്നെ യൂട്യൂബർ ധ്രുവ് റാഠി, CJP ലീഗൽ സെൽ മേധാവി രത്ന സിംഗ് എന്നിവരെയും പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാനായി വീടുകളിൽ വെച്ച് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ, ദൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രാത്രിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ 400-ലധികം പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കനത്ത സുരക്ഷയും നിയന്ത്രണങ്ങളുംപ്രതിഷേധത്തിന് മുൻകൂട്ടി അനുമതി തേടിയിട്ടില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച തന്നെ ഡൽഹി പോലീസ് പ്രകടനത്തിന് അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധക്കാരുടെ നീക്കം തടയുന്നതിന്റെ ഭാഗമായി ഡൽഹിയിൽ 45 മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും ഡസൻ കണക്കിന് ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി 20,000-ത്തിലധികം പോലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
Abhijeet Dipke kept claiming he wasn’t afraid of getting arrested and had come to Delhi ready to face the police. But the moment Delhi Police got hold of him, he was drenched in sweat, visibly panicking and crying like he had completely lost it. 🤣😹 Well done, Delhi Police! ❤️ Proud of you!
— Amit Kumar Sindhi (@AMIT_GUJJU) October 10, 2026







