Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 6
    Breaking:
    • ആക്രമണമുണ്ടായാൽ തിരിച്ചടി വിനാശകരമായിരിക്കും: ഇറാൻ മുന്നറിയിപ്പ്
    • നജ്‌റാൻ, ജസാൻ വിമാനത്താവളങ്ങളിൽ ഹൂത്തി ആക്രമണം
    • ഫോർക ഇരുപതാം വാർഷികാഘോഷം: ‘മെഗാ മേള’ 9ന്
    • ബാരിക്കേഡിന് മുകളിൽ ചാടിക്കയറി രാഹുൽ, ദൽഹിയിൽ നാടകീയ നീക്കങ്ങൾ, വൻ പ്രതിഷേധം
    • ബിസിനസ് ഇനിഷ്യറ്റീവ് ഗ്രൂപ്പിന്റെ ‘ബിസിനസ് ബ്രേക്ക്‌ത്രൂ സമ്മിറ്റ്’ ശനിയാഴ്ച ജിദ്ദയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഫോർക ഇരുപതാം വാർഷികാഘോഷം: ‘മെഗാ മേള’ 9ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2026 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫെഡറേഷൻ ഓഫ് റീജിണൽ കേരളയിറ്റ് അസോസിയേഷൻ (ഫോർക) യുടെ ഇരുപതാം വാർഷികാഘോഷം ‘ഫോർക മെഗാമേള ട്വന്റി 26’ ആൻഡ് ‘ഫുഡ് ഫെസ്റ്റ്’ ഒക്ടോബർ 9 വെള്ളിയാഴ്ച റിയാദിലെ ഷോല മാളിൽ നടക്കും. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.
    ഹൈപ്പർ അൽ വഫയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. അമ്പതോളം ടീമുകൾ ഫുഡ് ഫെസ്റ്റിൽ മാറ്റുരക്കും. പ്രമുഖ ഷെഫ് ഷിയാസ് അൽ സാജിന്റെ നേതൃത്വത്തിലുള്ള വിധികർത്താക്കളാണ് വിജയികളെ കണ്ടെത്തുന്നത്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും വിജയികൾക്ക് ഒരു പവൻ, അര പവൻ, കാൽ പവൻ സമ്മാനവും കൂടാതെ പങ്കെടുക്കുന്നവർക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഫുഡ് ഫെസ്റ്റ് മത്സരങ്ങളും കുട്ടികൾക്കായുള്ള കളറിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളും മൂന്ന് മണിക്ക് ആരംഭിക്കും.
    നാലുമണിക്ക് പ്രാദേശിക കലാകാരൻമാരുടെ പരിപാടികൾ വേദിയിൽ അരങ്ങേറും. അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌കാരിക പരിപാടിയിൽ ഫോർകയുടെ 38 അംഗസംഘടനകളിൽ നിന്നും ഏറ്റവും കൂടുതൽ കാലം പ്രവാസം നയിച്ച അംഗസംഘടന നിർദേശിക്കുന്ന ഒരാളെ വീതം 38 പേരെ ചടങ്ങിൽ ആദരിക്കും. കൂടാതെ അംഗസംഘടനകളുടെ കഴിഞ്ഞ മൂന്നു വർഷത്തെ മികച്ച പ്രവർത്തന റിപ്പോർട്ട് അടിസ്ഥാനമാക്കി മൂന്നു സംഘടനകളെ തെരഞ്ഞെടുത്തു പ്രത്യേകം ആദരിക്കും. കൂടാതെ ഫോർകയുടെ മുൻകാല പ്രധാന നേതാക്കളെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് ഗായകരായ സലീം കോടത്തൂർ, ഷെയ്ക്ക അബ്ദുള്ള, സജീർ പട്ടുറുമാൽ എന്നിവർ നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.
    2006ൽ രൂപീകൃതമായ ഫോർക അംഗ സംഘടനകളുടെ കോ ഓർഡിനേഷൻ ഗ്രൂപ്പായി പ്രവർത്തിക്കുന്നതിനൊപ്പം റിയാദിലെ പ്രവാസി സമൂഹത്തിന്റെ പൊതു വിഷയങ്ങളിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ്.
    വാർത്താ സമ്മേളനത്തിൽ ഫോർക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത്, ജനറൽ കൺവീനർ ഉമ്മർ മുക്കം, രക്ഷാധികാരികളായ ഷിഹാബ് കൊട്ടുകാട്, സെയ്ഫ് കായംകുളം, പ്രോഗ്രാം കൺവീനർ കരീം കാനാമ്പുറം, ഹൈപ്പർ അൽ വഫ ഡയറക്ടർ നാസർ, മാർക്കറ്റിങ് മാനേജർ ഫഹദ്, ഫോർക വൈസ് ചെയർമാൻ ജയൻ കൊടുങ്ങല്ലൂർ, ഫുഡ് ഫെസ്റ്റ് കൺവീനർ അലക്സ് കൊട്ടാരക്കര, ആക്ടിങ് കൺവീനർ വിനോദ് കൃഷ്ണ, ജോയിന്റ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി, ജോയിന്റ് ട്രഷറർ മുഹമ്മദ് ഖാൻ റാന്നി എന്നിവർ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    food fest Forka
    Latest News
    ആക്രമണമുണ്ടായാൽ തിരിച്ചടി വിനാശകരമായിരിക്കും: ഇറാൻ മുന്നറിയിപ്പ്
    06/10/2026
    നജ്‌റാൻ, ജസാൻ വിമാനത്താവളങ്ങളിൽ ഹൂത്തി ആക്രമണം
    06/10/2026
    ഫോർക ഇരുപതാം വാർഷികാഘോഷം: ‘മെഗാ മേള’ 9ന്
    06/10/2026
    ബാരിക്കേഡിന് മുകളിൽ ചാടിക്കയറി രാഹുൽ, ദൽഹിയിൽ നാടകീയ നീക്കങ്ങൾ, വൻ പ്രതിഷേധം
    06/10/2026
    ബിസിനസ് ഇനിഷ്യറ്റീവ് ഗ്രൂപ്പിന്റെ ‘ബിസിനസ് ബ്രേക്ക്‌ത്രൂ സമ്മിറ്റ്’ ശനിയാഴ്ച ജിദ്ദയിൽ
    06/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version