കുവൈത്ത് സിറ്റി- മയക്കുമരുന്ന് കടത്ത് കേസിൽ ഇന്ത്യൻ പ്രവാസിയെ മൻഗഫ് ഏരിയയിൽ നിന്ന് അഹ്‌മദി പട്രോൾ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സംശയം തോന്നിയ പോലീസുകാർ ഇന്ത്യക്കാരനെ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസുകാർ പിന്തുടർന്ന് പിടികൂടി. വിൽപ്പനക്ക് സൂക്ഷിച്ച വ്യത്യസ്ത ഇനം ലഹരി മരുന്നുകൾ സൂക്ഷിച്ച പ്ലാസ്റ്റിക് കവറുകൾ ഇയാളിൽ നിന്ന് കണ്ടെത്തി. പ്രദേശത്തെ ഉപയോക്താക്കൾക്ക് വിൽക്കുകയെന്ന ഉദ്ദേശത്തോടെയാണ് മയക്കുമരുന്നുകൾ കൈവശം വെച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







