Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 4
    Breaking:
    • യു.എൻ സമ്മേളനത്തിന് ശേഷം രാജ്യം വിടാൻ വിസമ്മതിച്ചു; രണ്ട് ഇറാനിയൻ പ്രതിനിധി സംഘാംഗങ്ങളെ പുറത്താക്കി അമേരിക്ക
    • റിയാദ് മീഡിയ ഫോറം: നൗഫൽ പ്രസിഡന്റ്, നാദിർഷാ ജനറൽ സെക്രട്ടറി, സുലൈമാൻ ഊരകം ട്രഷറർ
    • ട്രക്ക് ഗതാഗതത്തിൽ കർശന നിയന്ത്രണങ്ങളുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്
    • സിൻവാറിന്റെ പിൻഗാമിയെ വധിക്കാൻ ഇസ്രായേലി ശ്രമം
    • റിയാദില്‍ ആക്രമണം നടത്തിയെന്ന ഹൂത്തികളുടെ അവകാശവാദങ്ങള്‍ പച്ചക്കള്ളം- സഖ്യസേന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദില്‍ ആക്രമണം നടത്തിയെന്ന ഹൂത്തികളുടെ അവകാശവാദങ്ങള്‍ പച്ചക്കള്ളം- സഖ്യസേന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/10/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സൗദി തലസ്ഥാനമായ റിയാദില്‍ ആക്രമണം നടത്തിയെന്ന ഹൂത്തികളുടെ അവകാശവാദങ്ങള്‍ സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി നിഷേധിച്ചു. ഹൂത്തികളുടെ അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തഇസില്‍ ഹൂത്തികള്‍ക്ക് നഷ്ടം സംഭവിക്കുന്നു, യെമന്‍ സായുധ സേനയുടെയും ജനകീയ പ്രതിരോധ സേനയുടെയും കൈകളാല്‍ ഹൂത്തികള്‍ക്ക് നേരിടുന്ന വലിയ തോതിലുള്ള ആളപായങ്ങള്‍ സാങ്കല്‍പ്പിക വിജയങ്ങള്‍ തേടാന്‍ അവരെ പ്രേരിപ്പിക്കുന്നു. അവരുടെ നഷ്ടങ്ങളുടെ വ്യാപ്തിയില്‍ നിന്നും, സായുധ സംഘങ്ങളുടെ പെരുമാറ്റത്തിലും വിദേശ അജണ്ടകളുമായുള്ള അവരുടെ ബന്ധത്തിലും വര്‍ധിച്ചുവരുന്ന പൊതുജന രോഷത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ അവകാശവാദങ്ങള്‍ എന്നും സഖ്യസേനാ വക്താവ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യെമന്റെ പടിഞ്ഞാറന്‍ തീരത്ത് തങ്ങളുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനുള്ള ഹൂത്തികളുടെ ശ്രമങ്ങളെ ചെറുക്കാനായി യെമന്‍ സൈന്യം കനത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കെ, ഇറാന്‍ പിന്തുണയുള്ള സംഘം റിയാദില്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ഹൂത്തികള്‍ ആക്രമിച്ച വിവിധ മുന്നണികളില്‍ യെമന്‍ സായുധ സേന വ്യോമ, കര സൈനിക ഓപ്പറേഷനുകള്‍ തുടരുകയാണ്. ഒരാഴ്ചക്കിടെ ഹൂത്തികള്‍ക്ക് ഏകദേശം 5,000 പോരാളികളെ നഷ്ടപ്പെട്ടതായി സമീപകാല യെമന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


    കഴിഞ്ഞ ദിവസങ്ങളില്‍ യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, പീരങ്കികള്‍, മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തി സ്ഥാനങ്ങള്‍, നീക്കങ്ങള്‍, സൈനിക ശേഷികള്‍ എന്നിവക്കെതിരെ 257 കൃത്യമായ ലക്ഷ്യ ഓപ്പറേഷനുകള്‍ നടത്തിയതായി യെമന്‍ സായുധ സേനാ വക്താവ് കേണല്‍ മാജിദ് അല്‍നുസൈലി പ്രസ്താവനയില്‍ അറിയിച്ചു. സന്‍ആ, മീദി (വടക്കുപടിഞ്ഞാറ്), ബാഖിം (സഅ്ദ), അല്‍ജൗഫ്, മാരിബ്, അല്‍ബൈദ, ലഹ്ജ് എന്നിവിടങ്ങളിലും തഇസ് മുന്നണിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഓപ്പറേഷനുകള്‍ നടത്തി. ഹൂത്തികളുടെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററുകള്‍, സൈനിക കേന്ദ്രങ്ങള്‍, ആയുധ ഡിപ്പോകള്‍, സൈനിക വിതരണ ലൈനുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഓപ്പറേഷനുകള്‍ നടത്തിയത്.


    പ്രാഥമിക ഫീല്‍ഡ് കണക്കുകള്‍ പ്രകാരം, ഈ ഓപ്പറേഷനുകളില്‍ കുറഞ്ഞത് 700 മിലീഷ്യ അംഗങ്ങളെങ്കിലും കൊല്ലപ്പെട്ടു. 170 യുദ്ധ സാമഗ്രികളും ഉപകരണങ്ങളും ഉള്‍പ്പെടുന്ന സൈനിക ലക്ഷ്യങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇത് ഹൂത്തികളുടെ പോരാട്ട ശേഷിയെ നേരിട്ട് ബാധിക്കുകയും ആക്രമണം തുടരാനുള്ള അവരുടെ കഴിവ് പരിമിതപ്പെടുത്തുകയും ചെയ്തതായി കേണല്‍ മാജിദ് അല്‍നുസൈലി പറഞ്ഞു.


    റിയാദിന് തെക്ക് ഭാഗത്തുള്ള, ദേശീയ എണ്ണക്കമ്പനിയായ അറാംകോയുടെ കേന്ദ്രത്തില്‍ ഇന്നലെ തീയും പുകയും ഉയര്‍ന്നതായി എ.എഫ്.പി (അഎജ) റിപ്പോര്‍ട്ട് ചെയ്തിരുന്നു.
    സംഭവത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ സൗദി അറേബ്യ പിന്തുണക്കുന്ന സാഹചര്യത്തില്‍, സൗദിയെ ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായി സമീപകാലത്ത് അറാംകോയുടെ കേന്ദ്രങ്ങള്‍ പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തിന് തെക്ക് സ്ഥിതി ചെയ്യുന്ന അറാംകോയുടെ റിഫൈനറിയിലുണ്ടായ തീ അണക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമിക്കുന്നത് കണ്ടതായും, സംഭവസ്ഥലത്തിന് സമീപം ആംബുലന്‍സുകളും പോലീസ് വാഹനങ്ങളും വിന്യസിച്ചിരുന്നതായും എ.എഫ്.പി റിപ്പോര്‍ട്ടര്‍ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack houthi
    Latest News
    യു.എൻ സമ്മേളനത്തിന് ശേഷം രാജ്യം വിടാൻ വിസമ്മതിച്ചു; രണ്ട് ഇറാനിയൻ പ്രതിനിധി സംഘാംഗങ്ങളെ പുറത്താക്കി അമേരിക്ക
    04/10/2026
    റിയാദ് മീഡിയ ഫോറം: നൗഫൽ പ്രസിഡന്റ്, നാദിർഷാ ജനറൽ സെക്രട്ടറി, സുലൈമാൻ ഊരകം ട്രഷറർ
    04/10/2026
    ട്രക്ക് ഗതാഗതത്തിൽ കർശന നിയന്ത്രണങ്ങളുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്
    04/10/2026
    സിൻവാറിന്റെ പിൻഗാമിയെ വധിക്കാൻ ഇസ്രായേലി ശ്രമം
    04/10/2026
    റിയാദില്‍ ആക്രമണം നടത്തിയെന്ന ഹൂത്തികളുടെ അവകാശവാദങ്ങള്‍ പച്ചക്കള്ളം- സഖ്യസേന
    04/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.