ജിദ്ദ: അടുത്ത ദിവസങ്ങളിലായി വിശുദ്ധ മക്കയിൽ എത്തിച്ചേരുന്ന ഹാജിമാരെ സ്വീകരിക്കാൻ ഇന്ത്യൻ വെൽഫയർ അസോഷിയേഷൻ (ഐവ) മക്ക ചാപ്റ്റർ ഒരുക്കങ്ങൾ പൂർത്തിയാക്കി. അസീസിയ ഹുർമാൻ ഹോട്ടലിന് പിറകിൽ പ്രവർത്തനമാരംഭിച്ച ‘ഐവ മക്ക ‘ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.
ഹജിന്റെ ആദ്യ ദിനങ്ങളിൽ അറഫയിലും മിനയിലും വനിതകൾ അടക്കമുള്ള നൂറിലധികം വളണ്ടിയർമാർ സജീവമായി രംഗത്തുണ്ടാവും. ഹാജിമാർ മക്കയിലെത്തുന്നത് മുതൽ തിരിച്ചു പോകുന്നത് വരെ ഹറമിന്റെ പരിസരങ്ങൾ, താമസസ്ഥലങ്ങൾ, പ്രധാന ബസ് സ്റ്റേഷനുകൾ, ഹെൽത്ത് സെൻററുകൾ തുടങ്ങിയ തെരെഞ്ഞെടുത്ത മേഖലകളിലായിരിക്കും വളണ്ടിയർ സേവനം ലഭ്യമാകുക.
വിവിധതരം ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ശീതള പാനീയങ്ങൾ, അത്യാവശ്യക്കാർക്ക് ചെരിപ്പ്, കുട തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്യും. അബൂബക്കർ വടക്കാങ്ങര (വളണ്ടിയർ ക്യാപ്റ്റൻ),
ഹാരിസ് കണ്ണിപ്പൊയിൽ (ഫുഡ് ആൻഡ് അക്കമഡേഷൻ), ഇബ്രാഹിം മേലാറ്റൂർ (മെഡിക്കൽ), ഷൈൻ വെമ്പായം (ട്രാൻസ്പോർട്ടേഷൻ), അൻവർ വടക്കാങ്ങര (മീഡിയ), ജസീല അബൂബക്കർ (വനിത വിംഗ്)
എന്നിവരെ ഹജ്ജ് സേവനത്തിന്റെ വിവിധ വകുപ്പ് ഇൻചാർജ്ജുമാരായി തിരഞ്ഞെടുത്തു.
പ്രസിഡൻറ് ഹാരിസ് കണ്ണിപ്പൊയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഇബ്രാഹിം മേലാറ്റൂർ റിപ്പോർട്ട് അവതരിപ്പിച്ചു. അബൂബക്കർ വടക്കാങ്ങര, ഷൈൻ വെമ്പായം , അൻവർ വടക്കാങ്ങര എന്നിവർ സംസാരിച്ചു.