ദമാം- അല്‍കോബാര്‍ ശിമാലിയ്യ പാര്‍ക്കില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ടോടെ കാണാതായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാര്ക്കിന് സമീപമുള്ള ഫൗണ്ടൈനില് നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബീഹാര്‍ ബെട്ടിയ വെസ്റ്റ് ചംപ്രാന് സ്വദേശി യാസിറിന്റെ മകന് റയ്യാന്‍ (4) വയസാണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടെ മാതാപിതാക്കള്‍ക്കൊപ്പം പാര്‍ക്കിലെത്തിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
ഉടന്‍ അന്വേഷണം ആരംഭിച്ചെങ്കിലും ബുധനാഴ്ച ഉച്ചവരെ കുട്ടിയെ കണ്ടെത്താനായില്ല. വൈകിട്ടോടെയാണ് കുട്ടിയുടെ മൃതദേഹം പാര്ക്കിന് സമീപമുള്ള ഫൗണ്ടൈനില് നിന്നും കണ്ടെത്തിയത്. മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







