മലപ്പുറം- വണ്ടൂർ ചോക്കാട് പുഴയിൽ അപ്രതീക്ഷമുണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടു പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചത്. കോട്ടക്കൽ എടരിക്കോട് മങ്ങാടൻ ഹമീദിൻ്റെ മകൻ അനസ് യാസീനാണ്( 31) മരിച്ചവരിൽ ഒരാൾ. മരിച്ച രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.
കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ സ്വദേശി സജാദ് (23), വണ്ടൂർ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി സജിത, പ്രായമായ ഒരാൾ എന്നിവരെയാണ് കാണാതായത്. രണ്ടു പേർ നീന്തി രക്ഷപ്പെടുകയും പുഴയിൽ കുടുങ്ങിയ നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികൂല കാലാവസ്ഥ കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നാളെ രാവിലെ തിരച്ചിൽ തുടരും. ഇന്ന് വൈകുന്നേരമാണ് പുഴയിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായത്.







