Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 18
    Breaking:
    • മക്ക ഗവര്‍ണറുടെ കാലാവധി നാലു വർഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു
    • തായിഫ് ഡ്രോണ്‍ ആക്രമണം:കൊല്ലപ്പെട്ടത് ലോണ്‍ട്രി ജീവനക്കാരന്‍
    • ഈജിപ്തില്‍ ദുരഭിമാനകൊല: നഴ്‌സിംഗ് വിദ്യാര്‍ഥിനിയെസഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
    • യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ചർച്ച സജീവം, പി.കെ നവാസ്, മിസ്അബ് കീഴരിയൂർ, സി.കെ നജാഫ്, മുഈനലി ശിഹാബ് തങ്ങൾ പരിഗണനയിൽ
    • റിയാദിൽ മരണമടഞ്ഞ മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മക്ക ഗവര്‍ണറുടെ കാലാവധി നാലു വർഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/09/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക പ്രവിശ്യ ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സേവനം നാല് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. മക്ക പ്രവിശ്യ ഗവര്‍ണറായി രണ്ട് മുന്‍ ടേമുകള്‍ക്ക് ശേഷമാണ് ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സേവന കാലാവധി നീട്ടിയത്.

    2007 ല്‍ ആദ്യമായി മക്ക ഗവര്‍ണറായി നിയമിതനായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനെ 2013 ല്‍ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. 2015 ജനുവരിയില്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവായും മക്ക പ്രവിശ്യ ഗവര്‍ണറായും നിയമിച്ചുകൊണ്ട് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    സൗദിയിലെ ഏറ്റവും പരിചയസമ്പന്നരായ ഭരണാധികാരികളില്‍ ഒരാളായി ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ കണക്കാക്കപ്പെടുന്നു. 1967 ല്‍ യുവജനക്ഷേമ വകുപ്പ് ഡയറക്ടറായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് 1971 ല്‍ അസീര്‍ പ്രവിശ്യ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തു. 2007 വരെ നീണ്ട 36 വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. തുടര്‍ന്ന് മക്ക പ്രവിശ്യയിലേക്ക് മാറി.


    ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ സംസ്‌കാരം, സാഹിത്യം, കലകള്‍ എന്നിവയിലുള്ള താല്‍പ്പര്യത്തിന് പ്രശസ്തനാണ്. അബഹ കള്‍ച്ചറല്‍ അവാര്‍ഡ്, അറബ് തോട്ട് ഫൗണ്ടേഷന്‍, അല്‍ഫൈസല്‍ മാഗസിന്‍ എന്നിവയുള്‍പ്പെടെ നിരവധി സാംസ്‌കാരിക സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപനത്തിന് അദ്ദേഹം സംഭാവന നല്‍കി. മക്ക കള്‍ച്ചറല്‍ ഫോറം, പ്രിന്‍സ് ഖാലിദ് അല്‍ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോഡറേഷന്‍ എന്നിവയെയും അദ്ദേഹം പിന്തുണച്ചു. കിംഗ് ഫൈസല്‍ പ്രൈസ് ബോര്‍ഡ് അധ്യക്ഷനുമാണ്. ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സംഭാവനകളെയും സേവനങ്ങളെയും മാനിച്ച് 2019 ല്‍ സല്‍മാന്‍ രാജാവ് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി ആദരിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Governor Makkah
    Latest News
    മക്ക ഗവര്‍ണറുടെ കാലാവധി നാലു വർഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു
    18/09/2026
    തായിഫ് ഡ്രോണ്‍ ആക്രമണം:കൊല്ലപ്പെട്ടത് ലോണ്‍ട്രി ജീവനക്കാരന്‍
    18/09/2026
    ഈജിപ്തില്‍ ദുരഭിമാനകൊല: നഴ്‌സിംഗ് വിദ്യാര്‍ഥിനിയെസഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
    18/09/2026
    യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ചർച്ച സജീവം, പി.കെ നവാസ്, മിസ്അബ് കീഴരിയൂർ, സി.കെ നജാഫ്, മുഈനലി ശിഹാബ് തങ്ങൾ പരിഗണനയിൽ
    17/09/2026
    റിയാദിൽ മരണമടഞ്ഞ മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.